നിരന്തരം ആവശ്യപ്പെട്ടിട്ടും 13 കാരനായ മകൻ മൊബൈൽ ഉപയോ​ഗം കുറച്ചില്ല. അമിത മൊബൈൽ ഉപയോഗത്തിൽ മനംനൊന്ത് മാതാവ് ജീവനൊടുക്കി

13 കാരനായ മകനോട് മൊബൈൽ ഉപയോഗം കുറയ്ക്കാൻ നിരന്തരം ആവശ്യപ്പെട്ടിരുന്നു.

New Update
gettyimages-1097975504

 ലഖ്നൗ: മകന്റെ അമിത മൊബൈൽ ഉപയോഗത്തിൽ മനംനൊന്ത് മാതാവ് ജീവനൊടുക്കി. ഉത്തർപ്രദേശിലെ ഝാൻസിയിലെ രക്‌സാ ഏരിയയിലാണ് സംഭവം.

Advertisment

ചൊവ്വാഴ്ച രാത്രിയാണ് പ്രദേശവാസിയായ ഷീലാ ദേവി ജീവനൊടുക്കിയത്.

13 കാരനായ മകനോട് മൊബൈൽ ഉപയോഗം കുറയ്ക്കാൻ നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഓൺലൈൻ ഗെയിമുകൾക്ക് അടിമയായിരുന്ന മകൻ ഇത് ചെവിക്കൊണ്ടില്ല. 

മകൻ പഠനത്തിൽ പിന്നാക്കം പോയതോടെ ഷീലാ ദേവി മാനസികമായി തകർന്നു. ഇതാണ് മരണത്തിലേക്ക് നയിച്ചതെന്ന് എസ്എച്ച്ഒ രൂപേഷ് കുമാർ പറഞ്ഞു.

സംഭവത്തിൽ കുടുംബം പരാതി നൽകിയിട്ടില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തുമെന്നും തുടർനടപടികൾ സ്വീകരിച്ചുവരികയാണെന്നും എസ്എച്ച്ഒ പറഞ്ഞു.

Advertisment