Advertisment

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോണ്ടം ഉപയോഗിക്കുന്നത് മുസ്ലീം പുരുഷന്മാരാണെന്ന് അസദുദ്ദീൻ ഒവൈസി

“എല്ലാ പത്രങ്ങളും മോദി കി ഗ്യാരണ്ടി എഴുതുന്നു. ദലിതുകളോടും മുസ്ലീങ്ങളോടും ഉള്ള വെറുപ്പാണ് മോദി കി ഗ്യാരണ്ടി. എത്രനാൾ നിങ്ങൾ ഈ വിദ്വേഷം പരത്തുന്നത് തുടരും? ഞങ്ങളുടെ വിശ്വാസവും മതവും വ്യത്യസ്തമാണ്, എന്നാൽ ഞങ്ങളും ഈ രാജ്യത്തെ പൗരന്മാരാണ്.” ഒവൈസി പറഞ്ഞു.

New Update
owisi Untitled343.jpg

ഹൈദരാബാദ്: ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോണ്ടം ഉപയോഗിക്കുന്നത് മുസ്ലീം പുരുഷന്മാരാണെന്ന് ഹൈദരാബാദ് എംപി അസദുദ്ദീൻ ഒവൈസി. മുസ്ലീം സമുദായത്തെ "കൂടുതൽ കുട്ടികളുള്ളവർ" എന്ന് വിമർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തിനെതിരെയാണ് അദ്ദേഹത്തിൻ്റെ പരാമർശം.

Advertisment

ഹിന്ദു സമൂഹത്തിനിടയിൽ വിദ്വേഷം വളർത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നുണകൾ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

"മുസ്ലീങ്ങൾ കൂടുതൽ കുട്ടികളെ ഉത്പാദിപ്പിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറയുന്നു. മോദി സർക്കാരിൻ്റെ കണക്കുകൾ തന്നെ പറയുന്നത് മുസ്ലീങ്ങളുടെ ഫെർട്ടിലിറ്റി നിരക്ക് കുറഞ്ഞുവെന്നാണ്. എന്നാൽ ഞങ്ങൾ കൂടുതൽ കുട്ടികളെ ഉത്പാദിപ്പിക്കുകയാണെന്ന് അദ്ദേഹം പറയുന്നു.

ഇന്ത്യയിൽ മുസ്ലീങ്ങൾ ഭൂരിപക്ഷമാകുമെന്ന് അവകാശപ്പെടാനാണ് ബിജെപിയും ആർഎസ്എസും ഈ നുണ പ്രചരിപ്പിക്കുന്നത്.” ഹൈദരാബാദിൽ നിന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഒവൈസി ഒരു പൊതു റാലിയെ അഭിസംബോധന ചെയ്യവെയാണ് ഈ പരാമർശം നടത്തിയത്. 

"ഇന്ത്യയിൽ പുരുഷൻമാരിൽ ആരെങ്കിലും ഏറ്റവും കൂടുതൽ കോണ്ടം ഉപയോഗിക്കുന്നുണ്ടെങ്കിൽ അവർ മുസ്ലീങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. ഇത് ഞാൻ പറഞ്ഞതല്ല, സർക്കാർ ഡാറ്റയാണ്." ഒവൈസി പറഞ്ഞു.

പ്രധാനമന്ത്രി മോദി ഭയം ജനിപ്പിക്കുകയാണെന്ന് ആരോപിച്ച ഒവൈസി, 2002 മുതൽ മുസ്ലീം-ദലിത് വിദ്വേഷം പ്രചരിപ്പിക്കുകയാണെന്നും എന്നും ആരോപിച്ചു.

“എല്ലാ പത്രങ്ങളും മോദി കി ഗ്യാരണ്ടി എഴുതുന്നു. ദലിതുകളോടും മുസ്ലീങ്ങളോടും ഉള്ള വെറുപ്പാണ് മോദി കി ഗ്യാരണ്ടി. എത്രനാൾ നിങ്ങൾ ഈ വിദ്വേഷം പരത്തുന്നത് തുടരും? ഞങ്ങളുടെ വിശ്വാസവും മതവും വ്യത്യസ്തമാണ്, എന്നാൽ ഞങ്ങളും ഈ രാജ്യത്തെ പൗരന്മാരാണ്.” ഒവൈസി പറഞ്ഞു.

“ഞാൻ മോദിയുടെ പ്രസംഗം ടിവിയിൽ കാണുകയായിരുന്നു. ആളുകൾ ആ സംസാരം എന്നെ കാണിച്ചു. ഞാൻ അവരോട് ചോദിച്ചു, നിങ്ങൾ എന്തിനാണ് ആശ്ചര്യപ്പെടുന്നത് ഇതാണ് മോദിയുടെ യഥാർത്ഥ മുഖം.” ഒവൈസി കുറ്റപ്പെടുത്തി.

അധികാരത്തിലെത്തിയാൽ കോൺഗ്രസ് രാജ്യത്തിൻ്റെ സമ്പത്ത് ‘കൂടുതൽ കുട്ടികളുള്ളവർക്ക്’ വിതരണം ചെയ്യുമെന്ന് രാജസ്ഥാനിൽ കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി മോദി ആരോപിച്ചിരുന്നു. ഈ പരാമർശം വൻ വിവാദത്തിന് വഴിവെച്ചു.

Advertisment