മൊബൈല്‍ ഫോണില്‍ അശ്ലീല ദൃശ്യം കണ്ട ശേഷം സഹോദരിയെ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തി: 13 കാരൻ അറസ്റ്റില്‍

മുറ്റത്ത് അമ്മയോടും സഹോദരനോടും ഒപ്പമാണ് പെണ്‍കുട്ടി ഉറങ്ങാന്‍ കിടന്നത്. രാത്രി സുഖമില്ലാതെ വന്നതോടെ അമ്മ വീട്ടിനുള്ളില്‍ പോയി ഉറങ്ങി. അതിന് ശേഷം പെണ്‍കുട്ടിയെ എന്തോ വിഷജന്തു കടിക്കുകയായിരുന്നു എന്നാണ് ഇവര്‍ മൊഴി നല്‍കിയിരുന്നത്.

New Update
2244444

ഇൻഡോര്‍: ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ കണ്ടെ പതിമൂന്നുകാരന്‍ ഒന്‍പതുവയസുള്ള സഹോദരിയെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തി. മധ്യപ്രദേശിലെ രേവയില്‍ മൂന്ന് മാസം മുമ്പാണ് സംഭവം. സംഭവത്തില്‍ ഇവരുടെ അമ്മയെയും പതിനേഴും പതിനെട്ടും വയസുള്ള രണ്ട് സഹോദരിമാരെയും പൊലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തു.

Advertisment

ജാവാ ഗ്രാമത്തിലെ ഇവരുടെ വീടിന്‍റെ മുറ്റത്താണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഏപ്രില്‍ 24ന് പെണ്‍കുട്ടി ഉറങ്ങിക്കിടന്ന സ്ഥലത്ത് പിറ്റേദിവസമാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തി.

മുറ്റത്ത് അമ്മയോടും സഹോദരനോടും ഒപ്പമാണ് പെണ്‍കുട്ടി ഉറങ്ങാന്‍ കിടന്നത്. രാത്രി സുഖമില്ലാതെ വന്നതോടെ അമ്മ വീട്ടിനുള്ളില്‍ പോയി ഉറങ്ങി. അതിന് ശേഷം പെണ്‍കുട്ടിയെ എന്തോ വിഷജന്തു കടിക്കുകയായിരുന്നു എന്നാണ് ഇവര്‍ മൊഴി നല്‍കിയിരുന്നത്.

എന്നാല്‍ ബലാത്സംഗത്തിന് ശേഷം പെണ്‍കുട്ടിയെ കൊല്ലുകയായിരുന്നുവെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തി. കുടുംബാംഗങ്ങള്‍ അടക്കം 50 പേരുടെ മൊഴി രേഖപ്പെടുത്തി.

പ്രതിയെന്ന് സംശയം തോന്നിയ സഹോദരനെ കൂടുതല്‍ ചോദ്യം ചെയ്‌തപ്പോഴാണ് വിവരങ്ങള്‍ പുറത്ത് വന്നത്. പിന്നീട് സാങ്കേതിക തെളിവുകളും ലഭിച്ചു. പോക്‌സോ അടക്കം നിരവധി വകുപ്പുകള്‍ ചുമത്തിയാണ് പ്രതിയായ ബാലനെ അറസ്റ്റ് ചെയ്‌തിരിക്കുന്നത്.

സംഭവത്തില്‍ കേസ് എടുത്ത് അന്വേഷണം തുടങ്ങിയെന്നും പൊലീസ് സൂപ്രണ്ട് വിവേക് സിങ് പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഒരു പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിട്ടുണ്ട്. അഡീഷണല്‍ എസ്‌പി വിവേക് ലാലിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

വീട്ടില്‍ ഉള്ളവര്‍ തന്നെയാണ് കൊലപാതകം നടത്തിയതെന്ന് അന്വേഷണത്തിനിടെ ബോധ്യപ്പെട്ടു. കാരണം അന്നേ ദിവസം വീട്ടില്‍ മറ്റാരും വന്നിരുന്നില്ല. കുടുംബാംഗങ്ങളുടെ മൊഴികള്‍ സംശയം ഉണ്ടാക്കുന്നതായിരുന്നു.

പിന്നീട് സാങ്കേതിക തെളിവുകള്‍ ശേഖരിച്ചു. കുട്ടിയുടെ സഹോദരന്‍റെ മൊബൈല്‍ഫോണും പരിശോധിച്ചു. കുടുംബാംഗങ്ങളെയും ചോദ്യം ചെയ്‌തതോടെ അവര്‍ സംഭവം വെളിപ്പെടുത്തി.

സംഭവ ദിവസം രാത്രി മുറ്റത്ത് സഹോദരിക്കൊപ്പം ഉറങ്ങുകയായിരുന്ന സഹോദരന്‍ അശ്ലീല വീഡിയോ കണ്ട ശേഷം കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. കുട്ടി കരയാന്‍ തുടങ്ങുകയും അച്‌ഛനോട് പറയുമെന്ന് ഭീഷണി മുഴക്കുകയും ചെയ്‌തു. ഇത് കേട്ട് ഭയന്ന സഹോദരന്‍ കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

പിന്നീട് അമ്മയെ വിളിച്ചുണര്‍ത്തി താന്‍ എന്താണ് ചെയ്‌തതെന്ന് വെളിപ്പെടുത്തി. അമ്മ പരിശോധിച്ചപ്പോള്‍ കുട്ടിക്ക് ജീവനുണ്ടെന്ന് മനസിലായി. വീണ്ടും ഞെരിച്ച് കൊന്നു. ഈ സമയം മുതിര്‍ന്ന സഹോദരിമാരും ഉണരുകയും സംഭവം പുറത്തറിയേണ്ടെന്ന് അവര്‍ യോജിച്ച് തീരുമാനിക്കുകയും ചെയ്‌തു.

അയല്‍ക്കാരെയും പൊലീസിനെയും തെറ്റിദ്ധരിപ്പിക്കാനായി അവര്‍ പരസ്‌പരം മാറിക്കിടക്കുകയും പിന്നീട് പെണ്‍കുട്ടിയെ എന്തോ കടിച്ചെന്ന് പറഞ്ഞ് മൃതശരീരവുമായി രണ്ട് ഡോക്‌ടര്‍മാരെ സമീപിക്കുകയും ചെയ്‌തു.

പെണ്‍കുട്ടിയുടെ ശരീരത്തില്‍ രക്തം കണ്ടതോടെ അവരില്‍ ഒരാള്‍ കുട്ടിയെ സര്‍ക്കാര്‍ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടു.

അവിടെ വച്ചാണ് കുട്ടി മരിക്കും മുമ്പ് ലൈംഗിക പീഡനത്തിന് ഇരയായോയെന്ന സംശയം ഉണ്ടാകുന്നത് പിന്നീട് കുട്ടിയുടെ മൃതദേഹം വീട്ടിലെത്തിച്ചു. പൊലീസിനെ വിവരമറിയിക്കുകയും ചെയ്‌തു. തുടര്‍ന്ന് കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയുമായിരുന്നു.

Advertisment