ഇന്ത്യ 'ചത്ത സമ്പദ്‌വ്യവസ്ഥയോ'? ട്രംപിന്റെയും രാഹുലിന്റെയും പരാമർശത്തിൽ പ്രതികരിക്കാതെ ചിദംബരം; ബജറ്റിനെതിരെ രൂക്ഷവിമർശനം

രാജീവ് ശുക്ല അടക്കമുള്ള ചില കോണ്‍ഗ്രസ് നേതാക്കള്‍ ട്രംപിന്റെ വാദം തെറ്റാണെന്ന് നേരത്തെ പറഞ്ഞിരുന്നു.

New Update
Untitled

ഡല്‍ഹി: ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെക്കുറിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ വിവാദ പരാമര്‍ശത്തില്‍ പ്രതികരിക്കാതെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം.

Advertisment

കേന്ദ്ര ബജറ്റിനെക്കുറിച്ചുള്ള വാര്‍ത്താ സമ്മേളനത്തിനിടെ എന്‍ഡിടിവി ഉന്നയിച്ച ചോദ്യത്തോടാണ് അദ്ദേഹം വ്യക്തമായ ഉത്തരം നല്‍കാതെ ഒഴിഞ്ഞുമാറിയത്.


കഴിഞ്ഞ വര്‍ഷം ജൂലൈയില്‍, റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്ക് 25 ശതമാനം 'പെനാല്‍റ്റി' താരിഫ് ഏര്‍പ്പെടുത്തിയ വേളയിലാണ് ട്രംപ് ഇന്ത്യയെ അധിക്ഷേപിച്ചത്. 'ഇന്ത്യ റഷ്യയുമായി എന്ത് ചെയ്താലും എനിക്ക് പ്രശ്‌നമില്ല, അവരുടെ 'ചത്ത സമ്പദ്വ്യവസ്ഥകള്‍' ഒന്നിച്ചു തകരട്ടെ' എന്നായിരുന്നു ട്രംപിന്റെ പരിഹാസം.


പിന്നാലെ ട്രംപിനെ ശരിവെച്ചുകൊണ്ട് രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയിരുന്നു. 'പ്രധാനമന്ത്രിയും ധനമന്ത്രിയും ഒഴികെ എല്ലാവര്‍ക്കും അറിയാവുന്ന വസ്തുതയാണ് ട്രംപ് പറഞ്ഞത്' എന്നായിരുന്നു രാഹുലിന്റെ പ്രതികരണം. കഴിഞ്ഞ മാസവും വസ്ത്രനിര്‍മ്മാണ മേഖലയിലെ തകര്‍ച്ച ചൂണ്ടിക്കാട്ടി രാഹുല്‍ ഈ പരാമര്‍ശം ആവര്‍ത്തിച്ചിരുന്നു.

ബജറ്റിനെ നിശിതമായി വിമര്‍ശിച്ച ചിദംബരത്തോട് രാഹുല്‍ ഗാന്ധിയുടെ ഈ നിലപാടിനെക്കുറിച്ച് ചോദിച്ചപ്പോള്‍, പരാമര്‍ശത്തിന്റെ പശ്ചാത്തലം തനിക്കറിയില്ലെന്ന് പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞുമാറുകയായിരുന്നു.

രാജീവ് ശുക്ല അടക്കമുള്ള ചില കോണ്‍ഗ്രസ് നേതാക്കള്‍ ട്രംപിന്റെ വാദം തെറ്റാണെന്ന് നേരത്തെ പറഞ്ഞിരുന്നു.

Advertisment