സിപിഎം കൊല്ലം സംസ്ഥാന സമ്മേളനത്തിനിടെ തനിക്ക് കിട്ടിയ ട്രോൾ അഭിഷേകത്തിന് മധുരയിൽ നിന്ന് പി സരിന്റെ മറുപടി, മുന്നണി സംവിധാനം വഴിയുള്ള തെരഞ്ഞെടുപ്പ് ജയം ഒഴിച്ചാൽ കോൺഗ്രസ്‌ ഒരു പാർട്ടിയായി അവശേഷിക്കുന്നു ണ്ടോ എന്ന് സ്വയം ചിന്തിക്കണമെന്ന് പരിഹാസം

New Update
p sarin party congrass

മധുര: സിപിഎം പാർട്ടി കോൺഗ്രസ്‌ നടക്കുന്ന മധുരയിൽ നിന്ന് കേരളത്തിലെ കോൺഗ്രസ്സുകാർക്ക് പാലക്കാട്‌ പരാജയപ്പെട്ട പി സരിന്റെ ' സ്റ്റഡി ക്ലാസ് '.മുന്നണി സംവിധാനത്തിന്റെ ചെലവിൽ തെരഞ്ഞെടുപ്പിൽ ജയിക്കുന്നത് മാറ്റി വെച്ചാൽ കോൺഗ്രസ്‌ ഒരു പാർട്ടിയായി കേരളത്തിൽ അവശേഷിക്കുന്നുണ്ടോ എന്ന് അവർ പരിശോധിക്കുന്നത് നല്ലതായിരിക്കുമെന്നാണ് സരിൻ പറയുന്നത്.  

Advertisment

p sarin

വഖഫ് ബില്ലിൽ ഗൗരവമേറിയ ചർച്ച നടക്കുമ്പോൾ എത്ര കോൺഗ്രസ്‌ എംപി മാർ അതിനെ അർഹിക്കുന്ന ഗൗരവത്തോടെ കണ്ടു എന്നതും പരിശോധിക്കണം.


സംഘടന എന്താണെന്ന് മനസ്സിലാക്കാൻ കോൺഗ്രസിന് കഴിയുന്നില്ലെന്നും അതിന്റെ കെട്ടുറപ്പ് സംബന്ധിച്ചു അണികൾക്ക് പോലും ബോധ്യമില്ലെന്നും സരിൻ ഒരു ചാനൽ അഭിമുഖത്തിൽ പറഞ്ഞു.


സിപിഎം കൊല്ലം സംസ്ഥാന സമ്മേളനം കൊല്ലത്തു നടന്നപ്പോൾ സരിന്റെ സാന്നിധ്യം ഉണ്ടായിരുന്നു. എന്നാൽ പ്രതിനിധി ആയിരുന്നില്ല. 

അന്ന് കോൺഗ്രസ്‌ അനുകൂലികൾ സരിനെ ട്രോളിയത് സിപിഎം സമ്മേളനത്തിൽ ചായ കൊടുക്കാൻ പോയി എന്നായിരുന്നു.

dr. p sarin press meet

 ഇപ്പോൾ പാർട്ടി കോൺഗ്രസിന്റെ രണ്ടാം ദിവസം മധുരയിലെത്തിയാണ് കേരളത്തിലെ കോൺഗ്രസ്സിന് സരിന്റെ വകയായി 'സ്റ്റഡി ക്ലാസ് '.


സമ്മേളനം കഴിയുന്നത് വരെ മധുരയിലുണ്ടാവും എന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. പാലക്കാട്‌ ഉപതെരഞ്ഞെടുപ്പ് ഘട്ടത്തിലാണ് സരിൻ കോൺഗ്രസ്‌ വിട്ട് എൽഡിഎഫ് സ്ഥാനാർഥി ആയത്.


 എന്നാൽ രാഹുൽ മാങ്കൂട്ടത്തിലിനോട് തോൽക്കുകയും ചെയ്തു. ഇപ്പോൾ സിപിഎം വേദികളിൽ പ്രസംഗകനായി എത്തുകയാണ് സരിൻ. തെരഞ്ഞെടുപ്പിൽ തോറ്റ തനിക്ക് കാര്യമായൊരു പദവി സിപിഎം കാത്തുവെച്ചിട്ടുണ്ടെന്ന പ്രതീക്ഷയിലാണ് പി. സരിൻ.

Advertisment