Advertisment

139 പത്മ അവാര്‍ഡുകളില്‍ ഏഴ് പേര്‍ക്ക് പത്മ വിഭൂഷണ്‍, 19 പേര്‍ക്ക് പത്മഭൂഷണ്‍ , 113 പേര്‍ക്ക് പത്മശ്രീ. ശാരദ സിന്‍ഹയ്ക്കും സുശീല്‍ കുമാര്‍ മോദിക്കും മരണാനന്തര ബഹുമതിയായി പുരസ്‌കാരം നല്‍കും

നടന്മാരായ അനന്ത് നാഗ്, നന്ദമുരി ബാലകൃഷ്ണ എന്നിവര്‍ പത്മഭൂഷണ്‍ അവാര്‍ഡ് നേടിയവരില്‍ ഉള്‍പ്പെടുന്നു.

New Update
padma award

ഡല്‍ഹി: 76-ാമത് റിപ്പബ്ലിക് ദിനത്തിന്റെ തലേന്ന് പ്രഖ്യാപിച്ച പത്മ അവാര്‍ഡുകള്‍ നല്‍കുന്ന 139 വ്യക്തികളില്‍ ബീഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി, നാടോടി ഗായിക ശാരദ സിന്‍ഹ, ഹോക്കി താരം പി.ആര്‍. ശ്രീജേഷ് എന്നിവരും.

Advertisment

ശാരദ സിന്‍ഹയ്ക്കും സുശീല്‍ കുമാര്‍ മോദിക്കും മരണാനന്തര ബഹുമതിയായി പുരസ്‌കാരം നല്‍കും. 139 പത്മ അവാര്‍ഡുകളില്‍ ഏഴ് പേര്‍ക്ക് പത്മ വിഭൂഷണ്‍ ലഭിക്കും, 19 പേര്‍ക്ക് പത്മഭൂഷണ്‍ നല്‍കും, 113 പേര്‍ക്ക് പത്മശ്രീ നല്‍കും


എഴുത്തുകാരനും സംവിധായകനുമായ എം.ടി. വാസുദേവന്‍ നായര്‍, സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷന്‍ മുന്‍ ചെയര്‍മാന്‍ ഒസാമു സുസുക്കി, മുന്‍ ഇന്ത്യന്‍ ചീഫ് ജസ്റ്റിസ് ജഗദീഷ് സിംഗ് ഖേഹര്‍, വയലിനിസ്റ്റ് എല്‍. സുബ്രഹ്‌മണ്യം, നര്‍ത്തകി കുമുദിനി ലഖിയ, ഗ്യാസ്‌ട്രോ എന്‍ട്രോളജിസ്റ്റ് ഡോ. ഡി. നാഗേശ്വര റെഡ്ഡി എന്നിവര്‍ക്കും പത്മവിഭൂഷണ്‍ നല്‍കും.

തമിഴ് നടന്‍ അജിത് കുമാര്‍, ഗസല്‍ ഗായകന്‍ പങ്കജ് ഉദാസ്, പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞന്‍ ബിബേക് ദെബ്രോയ്, സാധ്വി ഋതംഭര, ചലച്ചിത്ര നിര്‍മ്മാതാവ് ശേഖര്‍ കപൂര്‍, നടന്മാരായ അനന്ത് നാഗ്, നന്ദമുരി ബാലകൃഷ്ണ എന്നിവര്‍ പത്മഭൂഷണ്‍ അവാര്‍ഡ് നേടിയവരില്‍ ഉള്‍പ്പെടുന്നു.


ഗായകന്‍ അരിജിത് സിംഗ്, ക്രിക്കറ്റ് താരം ആര്‍ അശ്വിന്‍, സംഗീതസംവിധായകന്‍ റിക്കി കേജ്, പ്രശസ്ത നാടക സംവിധായകന്‍ ബാരി ജോണ്‍, പാരാലിമ്പിക് ആര്‍ച്ചര്‍ ഹര്‍വീന്ദര്‍ സിംഗ് എന്നിവര്‍ക്കും പത്മശ്രീ അവാര്‍ഡ് നല്‍കും


റിപ്പബ്ലിക് ദിനത്തിന്റെ തലേന്ന് വര്‍ഷം തോറും പത്മ അവാര്‍ഡുകള്‍ പ്രഖ്യാപിക്കുകയും പൊതുകാര്യങ്ങള്‍, ശാസ്ത്രം, എഞ്ചിനീയറിംഗ്, സാമൂഹിക പ്രവര്‍ത്തനം, വൈദ്യം, സാഹിത്യം, കായികം, സിവില്‍ സര്‍വീസസ് തുടങ്ങി വിവിധ മേഖലകളിലായി സമ്മാനിക്കുകയും ചെയ്യുന്നു.

 

 

 

 

Advertisment