New Update
/sathyam/media/media_files/2025/09/16/pahalgam-2025-09-16-14-19-46.jpg)
ഡല്‍ഹി: ക്രിക്കറ്റ് മത്സരവും ഭീകരാക്രമണവും രണ്ടു വ്യത്യസ്ത വിഷയങ്ങളാണെന്നും ഏഷ്യാ കപ്പ് ക്രിക്കറ്റ് മത്സരത്തില്‍ പാക്കിസ്ഥാനുമായി കളിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തില്‍ തെറ്റില്ലെന്നും പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട നീരജ് ഉദ്വാനിയുടെ കുടുംബം.
Advertisment
ജയ്പൂരില്‍ നിന്നുള്ള നീരജ് ഉദ്വാനി ദുബായിലാണ് ജോലി ചെയ്തിരുന്നത്. ഷിംലയില്‍ നടന്ന ഒരു വിവാഹത്തില്‍ പങ്കെടുക്കാനാണ് ഭാര്യ ആയുഷിക്കൊപ്പം ഈ വര്‍ഷം ആദ്യം ഇന്ത്യയിലെത്തിയത്.
വിവാഹത്തിന് ശേഷം അവധിക്കാലം ആഘോഷിക്കാന്‍ ഇരുവരും കശ്മീരിലെ പഹല്‍ഗാമിലേക്ക് പോയി. അവിടെ നടന്ന ഭീകരാക്രമണത്തില്‍ നീരജ് ഉള്‍പ്പെടെ 26 പേരാണ് കൊല്ലപ്പെട്ടത്.