പഹല്‍ഗാം ഭീകരാക്രമണക്കേസിലെ മുഖ്യ ഗൂഢാലോചനക്കാരനായി ഉന്നത ലഷ്‌കര്‍ ഇ തൊയ്ബ കമാന്‍ഡര്‍ സാജിദ് ജാട്ടിനെ ഉള്‍പ്പെടുത്തി എന്‍ഐഎ. തലക്ക് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു

പാക് പിന്തുണയുള്ള ഭീകരര്‍ നടത്തിയ മതപരമായ ലക്ഷ്യത്തോടെയുള്ള കൊലപാതകങ്ങള്‍ ഉള്‍പ്പെട്ട ആക്രമണത്തില്‍ 25 വിനോദസഞ്ചാരികളും ഒരു തദ്ദേശവാസിയും കൊല്ലപ്പെട്ടു.

New Update
Untitled

ഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ ജമ്മുവിലെ പ്രത്യേക കോടതിയില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കുറ്റപത്രം സമര്‍പ്പിച്ചു. കേസിലെ പ്രധാന ഗൂഢാലോചനക്കാരനാണ് പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍ഇടി) ഭീകരന്‍ സാജിദ് ജാട്ട് എന്ന് എന്‍ഐഎ ആരോപിച്ചു. സാജിദിന്റെ തലക്ക് എന്‍ഐഎ 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു.

Advertisment

പഹല്‍ഗാം ഭീകരാക്രമണ കേസില്‍ പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍ഇടി), അതിന്റെ മുന്നണി സംഘടനയായ ദി റെസിസ്റ്റന്‍സ് ഫ്രണ്ട് (ടിആര്‍എഫ്) എന്നിവയുള്‍പ്പെടെ ഏഴ് പ്രതികള്‍ക്കെതിരെ എന്‍ഐഎ തിങ്കളാഴ്ച കുറ്റപത്രം സമര്‍പ്പിച്ചു.


പാകിസ്ഥാന്റെ ഗൂഢാലോചന പ്രതികളുടെ പങ്ക്, കേസിലെ പിന്തുണയ്ക്കുന്ന തെളിവുകള്‍ എന്നിവ വിശദീകരിക്കുന്ന കുറ്റപത്രത്തില്‍, പഹല്‍ഗാം ആക്രമണം ആസൂത്രണം ചെയ്യുന്നതിലും, സൗകര്യമൊരുക്കുന്നതിലും, നടപ്പിലാക്കുന്നതിലും നിരോധിത ലഷ്‌കര്‍ ഇ തൊയ്ബ/ടിആര്‍എഫിന്റെ പങ്ക് നിയമപരമായി ചുമത്തിയിട്ടുണ്ട്.

പാക് പിന്തുണയുള്ള ഭീകരര്‍ നടത്തിയ മതപരമായ ലക്ഷ്യത്തോടെയുള്ള കൊലപാതകങ്ങള്‍ ഉള്‍പ്പെട്ട ആക്രമണത്തില്‍ 25 വിനോദസഞ്ചാരികളും ഒരു തദ്ദേശവാസിയും കൊല്ലപ്പെട്ടു.


ജമ്മുവിലെ എന്‍ഐഎ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച 1,597 പേജുള്ള കുറ്റപത്രത്തില്‍ പാകിസ്ഥാന്‍ ഭീകരന്‍ സാജിദ് ജാട്ടിനെയും പ്രതി ചേര്‍ത്തിട്ടുണ്ടെന്ന് എന്‍ഐഎ പറയുന്നു.


ഭീകരാക്രമണത്തിന് ആഴ്ചകള്‍ക്ക് ശേഷം, 2025 ജൂലൈയില്‍ ശ്രീനഗറിലെ ഡാച്ചിഗാമില്‍ ഓപ്പറേഷന്‍ മഹാദേവില്‍ ഇന്ത്യന്‍ സുരക്ഷാ സേന കൊലപ്പെടുത്തിയ മൂന്ന് പാകിസ്ഥാന്‍ ഭീകരരുടെ പേരും എന്‍ഐഎയുടെ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Advertisment