ശ്രീനഗര്‍: 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തില്‍ തകര്‍ന്ന പഹല്‍ഗാമിലേക്ക് വേനല്‍ക്കാലം ആസ്വദിക്കാന്‍ വിനോദസഞ്ചാരികള്‍ വീണ്ടും എത്തിത്തുടങ്ങി. ഞങ്ങള്‍ നന്നായി ആലോചിച്ചിട്ടാണ് വരാന്‍ തീരുമാനിച്ചതെന്ന് ആളുകള്‍ പറയുന്നു.
'ലിറ്റില്‍ സ്വിറ്റ്സര്‍ലന്‍ഡ്' എന്നറിയപ്പെടുന്ന ഈ മനോഹരമായ പ്രദേശം ആക്രമണത്തിന് ശേഷം വിനോദസഞ്ചാരികള്‍ക്കായി തുറന്നുകൊടുത്തു.
ആക്രമണം നടന്ന ബൈസരന്‍ ഗ്രൗണ്ട് ഇപ്പോഴും അടച്ചിട്ടിരിക്കുന്നു. ചുറ്റുമുള്ള പൈന്‍ വനങ്ങളില്‍ നിന്നാണ് ഒരു കൂട്ടം തീവ്രവാദികള്‍ പുറത്തുവന്ന് വിനോദസഞ്ചാരികള്‍ക്ക് നേരെ വെടിയുതിര്‍ത്തത്.
പ്രതിദിനം 5,000 മുതല്‍ 7,000 വരെ വിനോദസഞ്ചാരികള്‍ എത്തിയിരുന്ന സ്ഥാനത്ത്, കൂട്ടക്കൊലയ്ക്ക് ശേഷം കഷ്ടിച്ച് 100 പേര് മാത്രമേ സന്ദര്‍ശിച്ചിരുന്നുള്ളൂ, ഇത് പ്രധാനമായും ടൂറിസത്തെ ആശ്രയിക്കുന്ന തദ്ദേശവാസികള്ക്കിടയില് തൊഴിലില്ലായ്മയെക്കുറിച്ചുള്ള ഭയം ഉയര്‍ത്തിയിരുന്നു.
പഹല്‍ഗാമിലെ തെരുവുകള്‍ ഞായറാഴ്ച മനോഹരമായ ഒരു കാഴ്ചയായിരുന്നു, വിദേശ, ആഭ്യന്തര വിനോദസഞ്ചാരികള്‍ പട്ടണത്തില്‍ നിറഞ്ഞു. ഇത് ജനജീവിതം സാധാരണ നിലയിലേക്ക് തിരികെ കൊണ്ടുവന്നു.
ഇത്തരം സംഭവങ്ങള്‍ എവിടെയും സംഭവിക്കാം. ട്രാവല്‍ ഏജന്റുമാരുടെയും അവരുടെ ടൂര്‍ ഗ്രൂപ്പുകളുടെയും പിന്തുണയുള്ളതിനാല്‍ തങ്ങള്‍ക്ക് ഭയമില്ലെന്ന് മഹാരാഷ്ട്രയില്‍ നിന്നുള്ള ഒരു സംഘം പറഞ്ഞു.