പഹൽഗാമിന് മുമ്പ് ലക്ഷ്യമിട്ടത് ശ്രീനഗർ. മുന്നറിയിപ്പ് നൽകി രഹസ്യാന്വേഷണ ഏജൻസികൾ

ഡാച്ചിഗാം, നിഷാത്, സമീപ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലെ കോമ്പിംഗ് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ശ്രീനഗറില്‍ ക്യാമ്പ് ചെയ്തിരുന്നു.

New Update
Pahalgam

ഡല്‍ഹി: പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് ശ്രീനഗറില്‍ ഭീകരാക്രമണ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ സൂചന നല്‍കിയിരുന്നതായി വിവരം.

Advertisment

ശ്രീനഗറിന്റെ പ്രാന്തപ്രദേശത്തുള്ള സബര്‍വാന്‍ മലനിരകളുടെ താഴ്വരയിലുള്ള ഹോട്ടലുകളില്‍ താമസിക്കുന്ന വിനോദസഞ്ചാരികളെ ഭീകരര്‍ ലക്ഷ്യം വയ്ക്കാന്‍ സാധ്യതയുണ്ടെന്നായിരുന്നു മുന്നറിയിപ്പ്. 


ഇതിനെത്തുടര്‍ന്ന് ഈ പ്രദേശങ്ങളില്‍ സുരക്ഷ ശക്തമാക്കി. ഡാച്ചിഗാം, നിഷാത്, സമീപ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലെ കോമ്പിംഗ് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ശ്രീനഗറില്‍ ക്യാമ്പ് ചെയ്തിരുന്നു.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ സോനാമാര്‍ഗിലെ ഗംഗാംഗീറില്‍ ഒരു നിര്‍മ്മാണ സ്ഥലത്ത് നടന്ന തീവ്രവാദി ആക്രമണത്തില്‍ ഒരു ഡോക്ടര്‍ ഉള്‍പ്പെടെ ഏഴ് പേര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് ഈ പ്രദേശങ്ങള്‍ ശ്രദ്ധ നേടിയിരുന്നു.