New Update
/sathyam/media/media_files/2025/05/05/jkoS4Yl22r61TSuPrjlj.jpg)
ഡല്‍ഹി: ഏപ്രില്‍ 22 ന് പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിലേതെന്ന് കരുതുന്ന പുതിയ വീഡിയോ പുറത്ത്. സംഭവസ്ഥലത്ത് നിന്ന് ആളുകള്‍ സുരക്ഷയ്ക്കായി ഓടുന്നത് കാണാം.
Advertisment
ആക്രമണം നടന്ന ബൈസ്റാന്‍ താഴ്വരയില്‍ നിന്ന് നിരവധി വിനോദസഞ്ചാരികള്‍ ജീവന്‍ രക്ഷിക്കാന്‍ ഓടുന്ന സമയത്താണ് വീഡിയോ റെക്കോര്‍ഡ് ചെയ്തതെന്ന് സ്രോതസ്സുകള്‍ പറയുന്നു.
ഏപ്രില്‍ 23 ന് ഉച്ചകഴിഞ്ഞ് 3:35 ഓടെയാണ് ഈ വീഡിയോ റെക്കോര്‍ഡ് ചെയ്തതെന്ന് റിപ്പോര്‍ട്ടുണ്ട്. വീഡിയോയില്‍, നിരവധി സ്ത്രീകളും കുട്ടികളും പരിഭ്രാന്തരായി ഓടുന്നത് കാണാം.
രണ്ടാഴ്ച മുമ്പ് പാകിസ്ഥാന്‍ പിന്തുണയുള്ള ഭീകരര്‍ നടത്തിയ വെടിവെപ്പില്‍ 25 വിനോദസഞ്ചാരികളും ഒരു തദ്ദേശവാസിയും കൊല്ലപ്പെട്ടു. ആക്രമണത്തിന് ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ സംഘര്‍ഷം രൂക്ഷമായി തുടരുകയാണ്.