പഹൽഗാം ആക്രമണത്തിലെ കുറ്റവാളികളെ ഉടൻ ശിക്ഷിക്കണം, പാകിസ്ഥാനെതിരെ അമേരിക്കയിൽ ആഞ്ഞടിച്ച് എസ് ജയശങ്കർ

സംഭവത്തില്‍ പങ്കാളികളായ കുറ്റവാളികള്‍ക്കും ഇവരെ സഹായിക്കുന്നവര്‍ക്കും ഉടന്‍ ശിക്ഷ ഉറപ്പാക്കാന്‍ ഐക്യരാഷ്ട്രസഭയിലെ എല്ലാ അംഗരാജ്യങ്ങളോടും സഹകരണം അഭ്യര്‍ത്ഥിച്ചു.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
Untitledmali

ഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് അമേരിക്ക, ജപ്പാന്‍, ഓസ്ട്രേലിയ, ഇന്ത്യ എന്നിവയുടെ കൂട്ടായ്മയായ ക്വാഡ്.

Advertisment

ചൊവ്വാഴ്ച വാഷിംഗ്ടണില്‍ ചേര്‍ന്ന ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന് ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍, ആക്രമണത്തില്‍ കൊല്ലപ്പെട്ട 25 ഇന്ത്യക്കാരുടെയും ഒരു നേപ്പാളി പൗരന്റെയും കുടുംബങ്ങള്‍ക്ക് ആഴത്തിലുള്ള അനുശോചനം രേഖപ്പെടുത്തി.


കുറ്റവാളികള്‍ക്ക് ഉടന്‍ ശിക്ഷ ഉറപ്പാക്കണമെന്ന് ആവശ്യം

സംഭവത്തില്‍ പങ്കാളികളായ കുറ്റവാളികള്‍ക്കും ഇവരെ സഹായിക്കുന്നവര്‍ക്കും ഉടന്‍ ശിക്ഷ ഉറപ്പാക്കാന്‍ ഐക്യരാഷ്ട്രസഭയിലെ എല്ലാ അംഗരാജ്യങ്ങളോടും സഹകരണം അഭ്യര്‍ത്ഥിച്ചു.

എന്നാല്‍, ഇന്ത്യയുടെ ആവശ്യം ഉണ്ടായിരുന്നിട്ടും, പ്രസ്താവനയില്‍ പാകിസ്ഥാനെയും അതിനെ പിന്തുണയ്ക്കുന്ന തീവ്രവാദ സംഘടനകളെയും നേരിട്ട് പരാമര്‍ശിച്ചിട്ടില്ല. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നടന്ന നാലുദിവസത്തെ സംഘര്‍ഷത്തെക്കുറിച്ചും പരാമര്‍ശമില്ല.


'അതിര്‍ത്തി കടന്നുള്ള ഭീകരത ഉള്‍പ്പെടെ എല്ലാ തരത്തിലുള്ള ഭീകരതയെയും ക്വാഡ് ശക്തമായി അപലപിക്കുന്നു. ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ആക്രമണത്തെയും ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു,' എന്നാണ് സംയുക്ത പ്രസ്താവന. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം അറിയിക്കുകയും പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും ആശംസിക്കുകയും ചെയ്തു.


ഭീകരാക്രമണത്തിന് ഉത്തരവാദികളായവരെയും ഇവരെ സഹായിക്കുന്നവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍, അന്താരാഷ്ട്ര നിയമങ്ങള്‍ക്കും ഐക്യരാഷ്ട്രസഭയുടെ പ്രോട്ടോക്കോളുകള്‍ക്കും അനുസരിച്ച് എല്ലാ രാജ്യങ്ങളെയും ക്വാഡ് ആഹ്വാനം ചെയ്തു.

ഭാവിയില്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് നേരെ ഇത്തരം ഭീകരാക്രമണങ്ങള്‍ ആവര്‍ത്തിച്ചാല്‍ ശക്തമായ പ്രതികാര നടപടി സ്വീകരിക്കുമെന്ന് ക്വാഡ് യോഗത്തിന് മുമ്പ് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ വ്യക്തമാക്കി. അതിര്‍ത്തി ഭീകരതയെക്കുറിച്ച് ഇന്ത്യയുടെ നിലപാട് ക്വാഡ് പങ്കാളികള്‍ മനസ്സിലാക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

 

Advertisment