/sathyam/media/media_files/2026/03/04/pahal-2026-03-04-16-00-30.jpg)
ന്യൂ​ഡ​ൽ​ഹി: ജ​മ്മു​കാ​ഷ്മീ​രി​ലെ പ​ഹ​ൽ​ഗാ​മി​ൽ ന​ട​ന്ന ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ ഭീ​ക​ര​ർ ഉ​പ​യോ​ഗി​ച്ച ഗോ​പ്രോ ഹീ​റോ 12 കാ​മ​റ ചൈ​ന​യി​ൽ നി​ന്നു​ള്ള​താ​ണെ​ന്ന് ക​ണ്ടെ​ത്ത​ൽ.
ഉ​പ​ക​ര​ണ​ത്തെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ തേ​ടി നാ​ഷ​ണ​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ഏ​ജ​ൻ​സി (എ​ൻ​ഐ​എ) ബെ​യ്ജിം​ഗി​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ സ​മീ​പി​ച്ചു.
ഗോ​പ്രോ കാ​മ​റ​യു​ടെ വി​ത​ര​ണ ശൃം​ഖ​ല​യും ഉ​പ​യോ​ക്തൃ വി​ശ​ദാം​ശ​ങ്ങ​ളും ക​ണ്ടെ​ത്തു​ന്ന​തി​ന് എ​ൻ​ഐ​എ കോ​ട​തി ചൈ​ന​യു​ടെ ജു​ഡീ​ഷ്യ​ൽ അ​തോ​റി​റ്റി​ക്ക് ഒ​രു ലെ​റ്റ​ർ റോ​ഗേ​റ്റ​റി (ഒ​രു വി​ദേ​ശ രാ​ജ്യ​ത്ത് നി​ന്ന് വി​വ​ര​ങ്ങ​ൾ തേ​ടാ​നു​ള്ള ജു​ഡീ​ഷ്യ​ൽ അ​ഭ്യ​ർ​ഥ​ന) പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്.
അ​ന്വേ​ഷ​ണ​ത്തി​നി​ടെ മൊ​ബൈ​ൽ ഫോ​ണു​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി വ​സ്തു​ക്ക​ളും ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ളും ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു.
ഇ​തി​ൽ സി3501325471706 ​എ​ന്ന സീ​രി​യ​ൽ ന​മ്പ​റു​ള്ള ഗോ​പ്രോ ഹീ​റോ 12 ബ്ലാ​ക്ക് കാ​മ​റ നി​ർ​ണാ​യ​ക തെ​ളി​വാ​ണ്. തീ​വ്ര​വാ​ദി​ക​ൾ റി​സേ​വിം​ഗ് ആ​വ​ശ്യ​ത്തി​നാ​യി കാ​മ​റ ഉ​പ​യോ​ഗി​ച്ച​താ​യി അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ വെ​ളി​പ്പെ​ടു​ത്തി.
ഇ​തി​നു​മു​മ്പ് എ​ൻ​ഐ​എ നെ​ത​ർ​ല​ൻ​ഡ്​സി​ലെ ഗോ​പ്രോ ബി ​വി​യെ സ​മീ​പി​ച്ചി​രു​ന്നു. ചൈ​ന ആ​സ്ഥാ​ന​മാ​യു​ള്ള എ​ഇ ഗ്രൂ​പ്പ് ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ലി​മി​റ്റ​ഡി​ന് കാ​മ​റ ന​ൽ​കി​യ​താ​യി ഗോ​പ്രോ ബി ​വി വെ​ളി​പ്പെ​ടു​ത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us