ഡൽഹി: ഏപ്രിൽ 22 ന് തെക്കൻ കശ്മീരിലെ പഹൽഗാമിൽ 26 പേരെ വെടിവച്ചു കൊന്ന നാല് ഭീകരർ ഇപ്പോഴും ദക്ഷിണ കശ്മീരിൽ ഒളിവിൽ കഴിയുന്നുതായി ദേശീയ അന്വേഷണ ഏജൻസി വൃത്തങ്ങൾ പറയുന്നു. സൈന്യവും ലോക്കൽ പോലീസും ഉൾപ്പെട്ട സംഘത്തിന്റെ പിടിയിൽ നിന്നും രക്ഷപ്പെട്ട് അവർ ഒളിവിൽ കഴിയുകയാണ്. ഇപ്പോഴും ആ നാലുപേരും പ്രദേശത്ത് ഉണ്ടെന്നാണ് ദേശീയ അന്വേഷണ ഏജൻസി വൃത്തങ്ങൾ ദേശിയ മാധ്യമങ്ങളോട് പറഞ്ഞത്.
ഭീകരർ 'സ്വയം ആശ്രയിക്കുന്നവരായിരിക്കാം', അതായത്, സാധനങ്ങൾ കൈവശം വയ്ക്കുന്നുണ്ടെന്നും അതിനാൽ ഇടതൂർന്ന വനങ്ങളിൽ ഒളിച്ചിരിക്കാമെന്നും എൻഐഎ വൃത്തങ്ങൾ പറഞ്ഞു, അതുകൊണ്ടായിരിക്കാം അവരെ ഇതുവരെ കണ്ടെത്തൽ കഴിയാത്തതെന്നും അന്വേഷണ ഏജൻസി വൃത്തങ്ങൾ വിശദീകരിക്കുന്നു.
തെക്കൻ കശ്മീരിലെ ഇടതൂർന്ന വനങ്ങളിൽ ഇവർ ഒളിച്ചിരിക്കാമെന്നും എൻക്രിപ്റ്റ് ചെയ്ത ആശയവിനിമയ ഉപകരണങ്ങൾ ഉപയോഗിച്ചിരിക്കാമെന്നും എൻഐഎ വൃത്തങ്ങൾ പറഞ്ഞു. തീവ്രവാദികളുടെ കൈവശം നൂതനമായ ആശയവിനിമയ ഉപകരണങ്ങൾ ഉണ്ടായിരുന്നതായി ഇന്റലിജൻസ് ഏജൻസികൾ വിശ്വസിക്കുന്നു
അതേസമയം 2019 ഫെബ്രുവരിയിൽ ജമ്മു കശ്മീരിലെ പുൽവാമയിൽ 40 സൈനികർ കൊല്ലപ്പെട്ടതിനുശേഷം, സമീപ വർഷങ്ങളിൽ ഇന്ത്യയിൽ നടന്ന ഏറ്റവും വലിയ ഭീകരാക്രമണത്തിന്റെ അന്വേഷണം ഭീകരവിരുദ്ധ ഏജൻസിയായ എൻഐഎ ഏറ്റെടുത്തു.