ഡല്‍ഹി: ഭീകരാക്രമണങ്ങള്‍ മൂലം പ്രകോപിതരായാല്‍ ഇന്ത്യ പാകിസ്ഥാനില്‍ ആഴത്തില്‍ ആക്രമണം നടത്തുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ മുന്നറിയിപ്പ് നല്‍കി.
പഹല്‍ഗാം ആക്രമണം പോലുള്ള ക്രൂരമായ പ്രവൃത്തികള്‍ ഉണ്ടായാല്‍ തീവ്രവാദ സംഘടനകള്‍ക്കും അവരുടെ നേതാക്കള്‍ക്കും എതിരെ പ്രതികാരം ചെയ്യുമെന്ന് ഇന്ത്യന്‍ പ്രതിനിധി സംഘത്തിന്റെ ഭാഗമായി നിലവില്‍ ബെല്‍ജിയത്തിലുള്ള ജയശങ്കര്‍ പറഞ്ഞു.
പാകിസ്ഥാന്‍ 'ആയിരക്കണക്കിന്' തീവ്രവാദികളെ 'തുറന്നു' പരിശീലിപ്പിക്കുകയും ഇന്ത്യയില്‍ 'അഴിച്ചുവിടുകയും' ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
'ഞങ്ങള്‍ അതിനൊപ്പം ജീവിക്കാന്‍ പോകുന്നില്ല. അതിനാല്‍ അവര്‍ക്കുള്ള ഞങ്ങളുടെ സന്ദേശം, ഏപ്രിലില്‍ അവര്‍ ചെയ്ത തരത്തിലുള്ള ക്രൂരമായ പ്രവൃത്തികള്‍ നിങ്ങള്‍ തുടര്‍ന്നാല്‍, പ്രതികാരം ഉണ്ടാകുമെന്ന്, ആ പ്രതികാരം തീവ്രവാദ സംഘടനകള്‍ക്കും തീവ്രവാദ നേതൃത്വത്തിനും എതിരായിരിക്കുമെന്നും ജയ്ശങ്കര്‍ പറഞ്ഞു.