ഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതിനിടയില്‍ ഇന്ത്യയെ ഭീഷണിപ്പെടുത്തി റഷ്യയിലെ പാകിസ്ഥാന്‍ അംബാസഡര്‍ മുഹമ്മദ് ഖാലിദ് ജമാലി.
ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ ഇസ്ലാമാബാദ് ആണവായുധങ്ങള്‍ ഉള്‍പ്പെടെയുള്ള 'പൂര്‍ണ്ണ ശക്തി' ഉപയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പാകിസ്ഥാനിലെ ചില പ്രദേശങ്ങളില്‍ ഇന്ത്യ ആക്രമണം നടത്തുമെന്നും ഒരു സംഘര്‍ഷം 'ആസന്നമാണെന്നും' മുഹമ്മദ് ഖാലിദ് ജമാലി അവകാശപ്പെട്ടു.
പാകിസ്ഥാനിലെ ചില പ്രദേശങ്ങള്‍ ആക്രമിക്കാന്‍ ഇന്ത്യ തീരുമാനിച്ചതായി കാണിക്കുന്ന മറ്റ് ചില രേഖകളും ചോര്‍ന്നിട്ടുണ്ട്. അതിനാല്‍, ഇത് സംഭവിക്കുമെന്നും അത് ആസന്നമാണെന്നും ഞങ്ങള്‍ക്ക് തോന്നുന്നു,' അദ്ദേഹം പറഞ്ഞു.
'പാകിസ്ഥാനിലെ ജനങ്ങളുടെ പിന്തുണയോടെ' സായുധ സേന 'പൂര്‍ണ്ണ ശക്തിയോടെ' പ്രതികരിക്കുമെന്നും ജമാലി പറഞ്ഞു.