/sathyam/media/media_files/2025/06/10/8Db7kOaD37kE2vIPprMO.jpg)
ജമ്മു: ഓപ്പറേഷൻ സിന്ദൂറിനു ശേഷം പാക്കിസ്ഥാൻ ഭീകര ലോഞ്ച് പാഡുകൾ മാറ്റി സ്ഥാപിച്ചുവെന്ന് അതിർത്തി സുരക്ഷാ സേന (ബിഎസ്എഫ്).
ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി ഏഴു മാസങ്ങൾക്ക് മുൻപ് ഇന്ത്യ നടത്തിയ സൈനിക നീക്കത്തിൽ പാക്കിസ്ഥാന്റെ അതിർത്തി പോസ്റ്റുകൾക്കും ഭീകര താവളങ്ങൾക്കും കനത്ത നാശനഷ്ടം സംഭവിച്ചിരുന്നു.
ഓപ്പറേഷൻ സിന്ദൂരത്തിന് ശേഷം ഭീകര താവളങ്ങൾ അതിർത്തിയിൽ നിന്ന് പാക്കിസ്ഥാൻ മാറ്റി സ്ഥാപിച്ചിരുന്നു.
എന്നാൽ, സിയാൽകോട്ട്, സഫർവാൾ തുടങ്ങിയ മേഖലകളിൽ അന്താരാഷ്ട്ര അതിർത്തിക്ക് സമീപം നിലവിൽ 12 ലോഞ്ച് പാഡുകളും, നിയന്ത്രണ രേഖയ്ക്ക് അപ്പുറത്ത് ഉൾപ്രദേശങ്ങളിലായി മറ്റു 60 ലോഞ്ച് പാഡുകളും വീണ്ടും സജീവമായിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം നടന്ന വാർത്താ സമ്മേളനത്തിൽ ബിഎസ്എഫ് ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ വിക്രം കൻവാർ പറഞ്ഞു.
ഓരോ ലോഞ്ച് പാഡിലും രണ്ടോ മൂന്നോ ഭീകരർ വീതമുള്ള ചെറിയ സംഘങ്ങളെയാണ് വിന്യസിച്ചിരിക്കുന്നത്. ഇവർ ഇടയ്ക്കിടെ സ്ഥലം മാറിക്കൊണ്ടിരിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
ഡ്രോണുകൾ, ഗ്രൗണ്ട് സർവൈലൻസ് റഡാറുകൾ തുടങ്ങിയ അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് അതിർത്തിയിൽ ബിഎസ്എഫ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
പാക്കിസ്ഥാൻ ഉപേക്ഷിച്ചു പോയ പല പോസ്റ്റുകളിലേക്കും റേഞ്ചർമാർ തിരിച്ചെത്തിയതായി ബിഎസ്എഫ് ഐജി ശശാങ്ക് ആനന്ദ് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us