ഏഷ്യാ കപ്പ് ബഹിഷ്കരണ ഭീഷണിയിൽ നിന്ന് പിന്മാറി പാകിസ്ഥാൻ; മത്സരം യുഎഇയുമായി കളിക്കും

ഏഷ്യാ കപ്പിനായി ഐസിസി നിയോഗിച്ച മറ്റൊരു മാച്ച് റഫറിയായ റിച്ചീ റിച്ചാര്‍ഡ്‌സണ്‍ ബുധനാഴ്ചത്തെ മത്സരം നിയന്ത്രിക്കും.

New Update
Untitled

ഇസ്ലാമാബാദ്:  ഏഷ്യാ കപ്പ് ബഹിഷ്‌കരിക്കുമെന്ന ഭീഷണിയില്‍ നിന്ന് പാകിസ്ഥാന്‍ പിന്മാറി. സെപ്റ്റംബര്‍ 17 ബുധനാഴ്ച ഗ്രൂപ്പ് എയിലെ അവസാന മത്സരത്തില്‍ യുഎഇയെ നേരിടും. 


Advertisment

മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റിനെ എട്ട് ടീം ടൂര്‍ണമെന്റില്‍ നിന്ന് ഒഴിവാക്കണമെന്ന അവരുടെ ആവശ്യം ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) നിരസിച്ചിരുന്നു. 


പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ്വി പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫുമായി സംസാരിച്ചതിന് ശേഷമാണ് മത്സരവുമായി മുന്നോട്ട് പോകാന്‍ തീരുമാനമെടുത്തതെന്നാണ് വിവരം.

ഏഷ്യാ കപ്പിനായി ഐസിസി നിയോഗിച്ച മറ്റൊരു മാച്ച് റഫറിയായ റിച്ചീ റിച്ചാര്‍ഡ്‌സണ്‍ ബുധനാഴ്ചത്തെ മത്സരം നിയന്ത്രിക്കും.

Advertisment