/sathyam/media/media_files/2025/09/17/untitled-2025-09-17-15-21-00.jpg)
ഡല്‍ഹി: ഇന്ത്യന്‍ സൈന്യം നടത്തിയ 'ഓപ്പറേഷന്‍ സിന്ദൂര്‍' വ്യോമാക്രമണത്തില്‍ ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിന്റെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടെന്ന് ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദ് ആദ്യമായി സമ്മതിച്ചു.
വൈറല്‍ ആയ ഒരു വീഡിയോയില്‍, സുരക്ഷാ ഉദ്യോഗസ്ഥരോടൊപ്പം നില്‍ക്കുന്ന ജയ്‌ഷെ മുഹമ്മദ് കമാന്‍ഡറായ മസൂദ് ഇല്യാസ് കശ്മീരി, ഭീകരസംഘടനയ്ക്ക് സംഭവിച്ച നഷ്ടങ്ങള്‍ അംഗീകരിക്കുന്നുണ്ട്. ബഹാവല്‍പൂരിലെ ജയ്‌ഷെ ആസ്ഥാനമായ ജാമിയ മസ്ജിദ് സുബ്ഹാന്‍ അള്ളായില്‍ മെയ് 7-ന് നടന്ന ആക്രമണത്തില്‍ അസ്ഹറിന്റെ കുടുംബം 'തകര്‍ന്നെന്ന്' കശ്മീരി പറയുന്നു.
മെയ് 7-ന് ബഹാവല്‍പൂരില്‍ വെച്ച് മൗലാന മസൂദ് അസ്ഹറിന്റെ കുടുംബത്തെ ഇന്ത്യന്‍ സൈന്യം തകര്‍ത്തു. കശ്മീരി വീഡിയോയില്‍ പറയുന്നു.
ഏപ്രില്‍ 22-ന് പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ 25 വിനോദസഞ്ചാരികള്‍ കൊല്ലപ്പെട്ടതിന് പ്രതികാരമായാണ് 'ഓപ്പറേഷന്‍ സിന്ദൂര്‍' ആരംഭിച്ചത്. ബഹാവല്‍പൂരിന് പുറമെ, പാകിസ്ഥാന്റെ അതിര്‍ത്തിക്കുള്ളില്‍ നടത്തിയ വ്യോമാക്രമണത്തില്‍ എട്ട് ഭീകരകേന്ദ്രങ്ങളും ഇന്ത്യ തകര്‍ത്തു.