സ്വന്തം ജനങ്ങളെ ബോംബിട്ട് കൊല്ലുന്നു; യുഎന്നിൽ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

ന്യൂഡല്‍ഹിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് പാകിസ്ഥാന്‍ ഫോറത്തെ ദുരുപയോഗം ചെയ്യുകയാണെന്ന് ത്യാഗി കുറ്റപ്പെടുത്തി.

New Update
Untitled

ജനീവ: ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സിലില്‍ പാകിസ്ഥാന് ചുട്ടമറുപടി നല്‍കി ഇന്ത്യന്‍ പ്രതിനിധി ക്ഷിതിജ് ത്യാഗി.

Advertisment

ന്യൂഡല്‍ഹിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് പാകിസ്ഥാന്‍ ഫോറത്തെ ദുരുപയോഗം ചെയ്യുകയാണെന്ന് ത്യാഗി കുറ്റപ്പെടുത്തി. സ്വന്തം ജനങ്ങളെ ബോംബിട്ട് കൊല്ലുന്നവരാണ് പാകിസ്ഥാന്‍ എന്നും അദ്ദേഹം ആരോപിച്ചു.


യുഎന്‍എച്ച്ആര്‍സി സെഷനിലെ അജണ്ട 4-ല്‍ സംസാരിക്കവെ 2012 ബാച്ച് ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് ഓഫീസറായ ത്യാഗി, പാകിസ്ഥാന്റെ ഇടപെടലുകളെ 'ഇന്ത്യക്കെതിരായ അടിസ്ഥാനരഹിതവും പ്രകോപനപരവുമായ പ്രസ്താവനകള്‍' എന്ന് വിശേഷിപ്പിച്ചു.


പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ തിറ താഴ്വരയിലെ മാട്രെ ദാരാ ഗ്രാമത്തില്‍ പാക് വ്യോമസേന നടത്തിയ വ്യോമാക്രമണത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 30-ല്‍ അധികം സാധാരണക്കാര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇന്ത്യയുടെ ഈ ശക്തമായ പ്രതികരണം. 

Advertisment