ഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ-പാക്കിസ്ഥാന്‍ നയതന്ത്ര യുദ്ധം രൂക്ഷമായ സാഹചര്യത്തില്‍ ഇരുരാജ്യങ്ങളും സംയമനം പാലിക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍.
വിദേശകാര്യ മന്ത്രി എസ്.ജയശങ്കറുമായി ആശയവിനിമയം നടത്തിയെന്ന് യൂറോപ്യന്‍ യൂണിയന്‍ വിദേശകാര്യ പ്രതിനിധി കാജ കല്ലാസ് പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മില്‍ അതിര്‍ത്തി മേഖലകളില്‍ ഉടലെടുക്കുന്ന സംഘര്‍ഷങ്ങളിലും യൂറോപ്യന്‍ യൂണിയന്‍ ആശങ്ക രേഖപ്പെടുത്തി.
സംഘര്‍ഷത്തില്‍ ആരുടെയും പക്ഷം ചേരാനില്ല. എല്ലാത്തരത്തിലുള്ള ഭീകരതെയും അപലപിക്കുന്നതായും യൂറോപ്യന്‍ യുണിയന്‍ വ്യക്തമാക്കി.
ഭീകരതയെ അപലപിച്ചുള്ള യൂറോപ്യന്‍ യൂണിയന്റെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നതായി വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ പറഞ്ഞു.
പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്നുള്ള സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാന്‍ ഇന്ത്യയും പാക്കിസ്ഥാനും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് യൂറോപ്യന്‍ യൂണിയന്റെ ആഹ്വാനം.