ഇന്ത്യൻ കളിക്കാർ പിന്മാറി; ഇന്ത്യ-പാക്കിസ്ഥാൻ ലെജൻഡ്സ് മത്സരം റദ്ദാക്കി

പാക്കിസ്ഥാന്‍ ചാംപ്യന്‍സിന് എതിരായ മത്സരം കളിക്കില്ല എന്ന് ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.

New Update
Untitledkiraana

ഡല്‍ഹി: ഇന്ത്യന്‍ ചാംപ്യന്‍സ് ടീമിലെ പല കളിക്കാരും പാക്കിസ്ഥാന്‍ ചാംപ്യന്‍സിന് എതിരെ കളിക്കാന്‍ വിസമ്മതിച്ചതോടെ ലോക ലെജന്‍ഡ്‌സ് ചാംപ്യന്‍ഷിപ്പിലെ ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം ഉപേക്ഷിച്ചതായി പ്രഖ്യാപിച്ച്  സംഘാടകര്‍. ഇന്ന് എഡ്ജ്ബാസറ്റണില്‍ നടക്കേണ്ടിയിരുന്ന മത്സരമാണ് ഉപേക്ഷിച്ചത്.

Advertisment

പാക്കിസ്ഥാന്‍ ചാംപ്യന്‍സിന് എതിരായ മത്സരം കളിക്കില്ല എന്ന് ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.


പഹല്‍ഗാം തീവ്രവാദ ആക്രമണത്തിന് പിന്നാലെ ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍ ഉടലെടുത്ത സംഘര്‍ഷാവസ്ഥ ചൂണ്ടിക്കാണിച്ചാണ് പാക്കിസ്ഥാനെതിരെ കളിക്കില്ലെന്ന് ശിഖര്‍ ധവാന്‍ അറിയിച്ചത്. 


'ലോക ചാംപ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സിലെ പാക്കിസ്ഥാനെതിരായ ഒരു മത്സരത്തിലും ഞാന്‍ കളിക്കില്ല എന്ന് ഔദ്യോഗികമായി അറിയിക്കുന്നു.

ഇക്കാര്യം ഡബ്ല്യുസിഎല്‍ അധികൃതരെ ഫോണ്‍ കോള്‍ വഴിയും 2025 മെയ് 11ന് വാട്‌സ്ആപ്പിലൂടെ നടത്തിയ ചര്‍ച്ചയിലും അറിയിച്ചിരുന്നു,' ശിഖര്‍ ധവാന്‍ എക്‌സില്‍ പങ്കുവെച്ച പ്രസ്താവനയില്‍ പറയുന്നു. 

Advertisment