മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത നരേന്ദ്ര മോദിയെ അഭിനന്ദിച്ച് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്

പ്രധാനമന്ത്രി മോദിയെ അഭിനന്ദിക്കുന്നത് അപ്രസക്തമാണെന്ന് പാകിസ്ഥാന്‍ വിദേശകാര്യ വക്താവ് മുംതാസ് സഹ്റ ബലോച്ച് പറഞ്ഞതിന് ഒരാഴ്ചയ്ക്ക് ശേഷമാണ് പ്രധാനമന്ത്രി ഷെരീഫിന്റെ അഭിനന്ദനം.

New Update
sherifUntitledj.jpg

ഡല്‍ഹി: മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത നരേന്ദ്ര മോദിയെ അഭിനന്ദിച്ച് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് . പാക്കിസ്ഥാനില്‍ നിന്നുള്ള ആദ്യ ഔദ്യോഗിക സന്ദേശമായിരുന്നു ഇത്. 

Advertisment

'ഇന്ത്യയുടെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത നരേന്ദ്ര മോദിക്ക് അഭിനന്ദനങ്ങള്‍' എന്ന് പ്രധാനമന്ത്രി ഷരീഫ് എക്സില്‍ കുറിച്ചു.

പ്രധാനമന്ത്രി മോദിയെ അഭിനന്ദിക്കുന്നത് അപ്രസക്തമാണെന്ന് പാകിസ്ഥാന്‍ വിദേശകാര്യ വക്താവ് മുംതാസ് സഹ്റ ബലോച്ച് പറഞ്ഞതിന് ഒരാഴ്ചയ്ക്ക് ശേഷമാണ് പ്രധാനമന്ത്രി ഷെരീഫിന്റെ അഭിനന്ദനം.

നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ഷെഹ്ബാസ് ഷെരീഫിനെ ക്ഷണിച്ചിരുന്നില്ല. മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു, നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമാല്‍ ദഹല്‍ 'പ്രചണ്ഡ', ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ എന്നിവരുള്‍പ്പെടെ ഇന്ത്യയുടെ അയല്‍രാജ്യങ്ങളിലെ പ്രധാന വ്യക്തികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തിരുന്നു.

Advertisment