New Update
/sathyam/media/media_files/4yiJXvUUYQjrekCzkQko.webp)
പാലാ: മുരിക്കുംപുഴയിൽ കെട്ടിട നിർമ്മാണ തൊഴിലാളികൾ തമ്മിലുള്ള വാക്ക് തർക്കം, ചവിട്ടേറ്റ് തിരുവനന്തപുരം സ്വദേശിയായ കെട്ടിട നിർമ്മാണ തൊഴിലാളി കൊല്ലപ്പെട്ടു.
Advertisment
കെട്ടിട നിർമ്മാണ തൊഴിലാളികൾ തമ്മിലുള്ള വാക്ക് തർക്കത്തെ തുടർന്ന് തിരുവനന്തപുരം സ്വദേശിയായ ഷാജി (45) യാണ് കൊല്ലപ്പെട്ടത്. ഒപ്പം താമസിച്ചിരുന്ന പ്രതി ശ്യാമിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
ശ്യാം ഷാജിയുടെ നെഞ്ചിൽ ആവർത്തിച്ച് ചവിട്ടിയതാണ് മരണ കാരണം. മദ്യപിച്ചതിന് ശേഷമുള്ള തർക്കത്തെ തുടർന്നാണ് കൊലപാതകമെന്ന് പോലീസ് പറഞ്ഞു.
ഇവർ തമ്മിൽ മുൻപും വഴക്ക് പതിവായിരുന്നു. ഒപ്പം താമസിച്ചിരുന്നവരെ പോലീസ് ചോദ്യം ചെയ്തു വരുന്നു. എല്ലാവരും തിരുവനന്തപുരം സ്വദേശികളാണ്. മൃതദേഹം മോർച്ചറിയിൽ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us