പഞ്ചാബിൽ ഹൗറ മെയിലി​ന്‍റെ ജനറൽ കോച്ചിലുണ്ടായ സ്ഫോടനം, നാല് പേർക്ക് പരിക്കേറ്റു

New Update
trains

ഛണ്ഡിഗഢ്: പഞ്ചാബിലെ ഫത്തേഗഡ് സാഹിബ് ജില്ലയിലെ സിർഹിന്ദ് റെയിൽവേ സ്റ്റേഷന് സമീപം ഹൗറ മെയിലി​ന്‍റെ ജനറൽ കോച്ചിലുണ്ടായ സ്ഫോടനത്തിൽ നാല് പേർക്ക് പരിക്കേറ്റതായി റെയിൽവേ പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. 

Advertisment

ശനിയാഴ്ച രാത്രി 10.30 ഓടെ അമൃത്‌സറിൽനിന്ന് ഹൗറയിലേക്ക് പോകുകയായിരുന്ന തീവണ്ടിയിൽ പടക്കം അടങ്ങിയ പ്ലാസ്റ്റിക് ബക്കറ്റിലാണ് സ്‌ഫോടനമുണ്ടായത്.

സംഭവത്തിൽ ഒരു സ്ത്രീയടക്കം നാല് യാത്രക്കാർക്ക് പരിക്കേറ്റു. ഇവരെ ഫത്തേഗഡ് സാഹിബ് സിവിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയതായി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ജഗ്മോഹൻ സിങ് പറഞ്ഞു. 

തീവണ്ടിയുടെ ജനറൽ കമ്പാർട്ട്‌മെന്‍റിൽ കുറച്ച് പടക്കങ്ങൾ അടങ്ങിയ പ്ലാസ്റ്റിക് ബക്കറ്റിലാണ് സ്‌ഫോടനം നടന്നതെന്നാണ് പ്രാഥമികാന്വേഷണത്തിൽ പറയുന്നത്. 

സാമ്പിളുകൾ ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് അയക്കും. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും സിങ് പറഞ്ഞു. 

Advertisment