New Update
/sathyam/media/media_files/uBqWITJBHMSS7WisCI0i.jpg)
മുംബൈ: ഗസൽ ഗായകൻ പങ്കജ് ഉദാസ് (72) അന്തരിച്ചു. ദീര്‍ഘനാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. മകൾ നയാബ് ഉദാസ് സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് പങ്കജിന്റെ മരണവാര്‍ത്ത പുറത്തുവിട്ടത്. മുംബൈയിലെ ആശുപത്രിയിൽ രാവിലെ 11 മണിയോടെയായിരുന്നു അന്ത്യം. ചൊവ്വാഴ്ച സംസ്‌കാരച്ചടങ്ങുകൾ നടക്കും.
Advertisment
ഗുജറാത്തിൽ സംഗീത അഭിരുചിയുള്ള ഒരു കുടുംബത്തിലാണ് ഉദാസ് ജനിച്ചത്. ചെറുപ്പത്തിൽ തന്നെ സഹോദരങ്ങൾക്കൊപ്പം രാജ്‌കോട്ട് സംഗീത അക്കാദമിയിൽ ചേർന്നു. പിന്നീട് അദ്ദേഹം ഗുലാം ഖാദിർ ഖാൻ സാഹബിൽ നിന്ന് ഹിന്ദുസ്ഥാനി വോക്കൽ ശാസ്ത്രീയ സംഗീതം പഠിക്കാൻ തുടങ്ങി.
തുടര്‍ന്ന് ഗ്വാളിയോർ ഘരാന ഗായകൻ നവരംഗ് നാഗ്പൂർക്കറുടെ കീഴിൽ പരിശീലനത്തിനായി മുംബൈയിലേക്ക് മാറി. ചിത്തി അയീ ഹേ, ഔർ അഹിസ്ത കിജിയേ ബത്തേൻ തുടങ്ങിയ അവിസ്മരണീയ ഗാനങ്ങള്‍ ഇദ്ദേഹം ആലപിച്ചതാണ്.