ഡല്‍ഹി: ഹിമാചല്‍ പ്രദേശിലെ ഇന്ദ്രുനാഗില്‍ ടേക്ക് ഓഫ് സൈറ്റില്‍ പാരാഗ്ലൈഡര്‍ തകര്‍ന്ന് അഹമ്മദാബാദില്‍ നിന്നുള്ള 25 വയസ്സുള്ള വിനോദസഞ്ചാരി മരിച്ചു.
ധര്‍മ്മശാലയുടെ പ്രാന്തപ്രദേശങ്ങളിലാണ് ഇന്ദ്രുനാഗ് പാരാഗ്ലൈഡിംഗ് സൈറ്റ് സ്ഥിതി ചെയ്യുന്നത്.
ടേക്ക് ഓഫിനിടെ ഗ്ലൈഡര്‍ വായുവിലേക്ക് ഉയര്‍ത്താന്‍ കഴിയാതെ വന്ന് കുറച്ചു ദൂരം കഴിഞ്ഞപ്പോള്‍ തകര്‍ന്നുവീണതാണ് അപകടത്തിന് കാരണമെന്ന് കാംഗ്ര ജില്ലാ അഡീഷണല്‍ പോലീസ് സൂപ്രണ്ട് ഹിതേഷ് ലഖന്‍പാല്‍ പറഞ്ഞു.
സംഭവത്തില്‍ പൈലറ്റ് സൂരജിനും പരിക്കേറ്റു. സംഭവത്തിന്റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.