തിരഞ്ഞെടുപ്പില്‍ ഹിന്ദുത്വ പ്രചാരണം ബിജെപിക്ക് സഹായകമാകില്ല: ബിജെപി പ്രതീക്ഷിച്ചത് പോലുള്ള വേര്‍തിരിവ് രാമക്ഷേത്രം ജനങ്ങളില്‍ ഉണ്ടാക്കിയിട്ടില്ലെന്ന് പരകാല പ്രഭാകര്‍

2014ലെ ബിജെപി വിജയത്തിലും പിന്നീട് 2019ലെ തുടര്‍ച്ചയിലും പ്രതിഫലിച്ചത് ഹിന്ദുത്വയുടെ സ്വാധീനമല്ല. 2014ല്‍ അഴിമതിക്കെതിരായ വികാരവും 2019ല്‍ ബാലാക്കോട്ടും പുല്‍വാമയുമൊക്കെയാണ് ബിജെപിക്ക് സഹായകമായത്.

New Update
parakala prabhakar Untitled.090.jpg

ഡല്‍ഹി: ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ ഹിന്ദുത്വ പ്രചാരണം ബിജെപിക്ക് സഹായകമാകില്ലെന്ന് സാമ്പത്തിക വിദഗ്ധനും കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ ഭര്‍ത്താവുമായ പരകാല പ്രഭാകര്‍.

Advertisment

ബിജെപി പ്രതീക്ഷിച്ചത് പോലുള്ള വേര്‍തിരിവ് രാമക്ഷേത്രം ജനങ്ങളില്‍ ഉണ്ടാക്കിയിട്ടില്ലെന്നും പരകാല പ്രഭാകര്‍ പറഞ്ഞു. 

2014 മുതല്‍ ബിജെപിക്ക് കിട്ടിയ അധികവോട്ടുകള്‍ തിവ്രഹിന്ദുത്വയുടെ ഭാഗമാണെന്നാണ് ബിജെപിയിലെ ഒരുവിഭാഗവും ഒരുവിഭാഗം രാഷ്ട്രീയ നിരീക്ഷകരും കണക്കാക്കുന്നത്. അത് ശരിയല്ലെന്ന നിരീക്ഷണമാണ് പരകാല പ്രഭാകർ നടത്തിയത്.

"എന്നാല്‍ 2014ലെ ബിജെപി വിജയത്തിലും പിന്നീട് 2019ലെ തുടര്‍ച്ചയിലും പ്രതിഫലിച്ചത് ഹിന്ദുത്വയുടെ സ്വാധീനമല്ല. 2014ല്‍ അഴിമതിക്കെതിരായ വികാരവും 2019ല്‍ ബാലാക്കോട്ടും പുല്‍വാമയുമൊക്കെയാണ് ബിജെപിക്ക് സഹായകമായത്.

2019ലെ തിരഞ്ഞെടുപ്പിന് ശേഷം ഉയര്‍ന്നുവന്ന തൊഴിലില്ലായ്മയും വിലക്കയറ്റവും ധാനകാര്യ കെടുകാര്യസ്ഥതയുമെല്ലാം ബിജെപിക്ക് കാര്യമായ അപകടം വരുത്തും. ഇത് ബിജെപിയെ ശിക്ഷിക്കും," പരകാല പ്രഭാകര്‍ പറഞ്ഞു.

Advertisment