പാറശാലയില്‍ ദമ്പതികള്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍, മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം, മരണ വിവരം പുറത്തറിയുന്നത് എറണാകുളത്തുള്ള മകൻ വീട്ടിലെത്തിയപ്പോൾ

New Update
parassala

പാറശാല കിണറ്റുമുക്കില്‍ വീട്ടിനുള്ളില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹത്തിന് രണ്ട് ദിവസം പഴക്കമുള്ളതായി പൊലീസ് അറിയിച്ചു. കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ സെല്‍വരാജ് (44) പ്രിയ (37) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സെല്‍വരാജ് തൂങ്ങിയ നിലയിലും പ്രിയ കട്ടിലിൽ മരിച്ച് കിടക്കുന്ന നിലയിലായിരുന്നു.

Advertisment

രണ്ടു മക്കളാണ് ഇവര്‍ക്കുള്ളത്. സേതു മകനാണ്. പ്രീതു മകള്‍. മകന്‍ എറണാകുളത്ത് പഠനത്തിനുശേഷം ജോലി ചെയ്യുകയാണ്. ഇന്നലെ രാത്രി മകന്‍ വീട്ടില്‍ എത്തിയപ്പോഴാണ് മരണ വിവരം പുറത്തറിയുന്നത്. വീടിന്റെ ഗേറ്റ് അടച്ച നിലയിലും വാതിലുകള്‍ തുറന്ന നിലയിലും ആണ് കണ്ടത്.

മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. മരണപ്പെട്ട പ്രിയ യൂട്യൂബറാണ്. പാറശാല പോലീസ് സ്ഥലത്തെത്തി.

 

Advertisment