പാർലമെന്റ് ദുർബലമാകരുത്; ഭരണപക്ഷത്തിന്റെ കരുത്തും പ്രതിപക്ഷത്തിന്റെ ശബ്ദവുമാണ് ജനാധിപത്യം. പാർലമെന്ററി മൂല്യങ്ങൾ സംരക്ഷിക്കപ്പെടണം; ജോര്‍ജ്ജ് കള്ളിവയലില്‍ എഴുതുന്നു

ഇ​ന്ത്യ​യി​ലും റ​ഫ​റ​ന്‍​സ് ആ​ക്കാ​വു​ന്ന​താ​ണി​ത്. പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ പ​രാ​ജ​യം അ​നി​യ​ന്ത്രി​ത​മാ​യ എ​ക്‌​സി​ക്യൂ​ട്ടീ​വി​ലേ​ക്കു ന​യി​ച്ചേ​ക്കാം. ജ​നാ​ധി​പ​ത്യ സ്ഥാ​പ​ന​ങ്ങ​ളെ ഇ​ല്ലാ​താ​ക്കാ​ന്‍​ പോ​ലു​മു​ള്ള സാ​ധ്യ​ത ഇ​തി​ലു​ണ്ട്.

New Update
parliament

“ഒ​രു വ​ര്‍​ഷ​ത്തേ​ക്ക് ഒ​രു വി​ള വ​ള​ര്‍​ത്ത​ണ​മെ​ങ്കി​ല്‍, ചോ​ളം ന​ടു​ക. പ​തി​റ്റാ​ണ്ടു​ക​ള്‍​ക്കാ​യി ഒ​രു വി​ള വ​ള​ര്‍​ത്ത​ണ​മെ​ങ്കി​ല്‍, മ​ര​ങ്ങ​ള്‍ ന​ടു​ക. നൂ​റ്റാ​ണ്ടു​ക​ളി​ലേ​ക്കാ​യി ഒ​രു വി​ള വ​ള​ര്‍​ത്ത​ണ​മെ​ങ്കി​ല്‍, മ​നു​ഷ്യ​രെ വ​ള​ര്‍​ത്തു​ക.

Advertisment

നി​ത്യ​ത​യ്ക്കാ​യി ഒ​രു വി​ള ന​ട​ണ​മെ​ങ്കി​ല്‍, ജ​നാ​ധി​പ​ത്യ​ങ്ങ​ളെ വ​ള​ര്‍​ത്തു​ക.” - പ്രാ​യോ​ഗി​ക വ​ന​വ​ത്ക​ര​ണ​ത്തി​നാ​യു​ള്ള അ​മേ​രി​ക്ക​യി​ലെ ബി​ല്‍​റ്റ്‌​മോ​ര്‍ ഫോ​റ​സ്റ്റ് സ്‌​കൂ​ളി​ന്‍റെ സ്ഥാ​പ​ക​നാ​യ കാ​ള്‍ എ ​ഷെ​ങ്ക് നൂ​റ്റാ​ണ്ടു മു​മ്പേ പ​റ​ഞ്ഞ​താ​ണി​ത്. ജ​ര്‍​മ​നി​യി​ലെ ദ​റം​സ്റ്റാ​ട്ട് ന​ഗ​ര​ത്തി​ല്‍ 1868ല്‍ ​ജ​നി​ച്ച ഇ​ദ്ദേ​ഹം അ​മേ​രി​ക്ക​യി​ലെ​ത്തി അ​ധ്യാ​പ​ക​നാ​യ ആ​ളാ​ണ്.

ലോ​ക​ത്തി​ലെ ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ മാ​താ​വ് (മ​ദ​ര്‍ ഓ​ഫ് ഡൊ​മോ​ക്ര​സി) എ​ന്നാ​ണ് ഇ​ന്ത്യ അ​റി​യ​പ്പെ​ടു​ന്ന​ത്. സ്വാ​ത​ന്ത്ര്യം, സ​മ​ത്വം, നി​യ​മ​വാ​ഴ്ച എ​ന്നീ ത​ത്വ​ങ്ങ​ളി​ല്‍ വേ​രൂ​ന്നി​യ​തും എ​ല്ലാ​വ​രെ​യും ഉ​ള്‍​ക്കൊ​ള്ളു​ന്ന, സ്ഥി​ര​ത​യു​ള്ള, ഊ​ര്‍​ജ​സ്വ​ല​മാ​യ സം​വി​ധാ​ന​മാ​യാ​ണ് ഇ​ന്ത്യ​ന്‍ ജ​നാ​ധി​പ​ത്യം ആ​ഘോ​ഷി​ക്ക​പ്പെ​ടു​ന്ന​ത്.


മ​റ്റൊ​രു പ്ര​ബ​ല ജ​നാ​ധി​പ​ത്യ രാ​ജ്യ​മാ​ണ് അ​മേ​രി​ക്ക. ഇ​ന്ത്യ-​അ​മേ​രി​ക്ക വ്യാ​പാ​രക്ക​രാ​ര്‍ പ്ര​ഖ്യാ​പി​ച്ച​താ​ണ് വ​ലി​യ വാ​ര്‍​ത്ത. എ​ന്നാ​ല്‍, ര​ണ്ടു രാ​ജ്യ​ങ്ങ​ളി​ലെ​യും ജ​നാ​ധി​പ​ത്യം പ​ല​ ത​ര​ത്തി​ലു​ള്ള വെ​ല്ലു​വി​ളി​ക​ളി​ലൂ​ടെ​യാ​ണു ക​ട​ന്നുപോ​കു​ന്ന​ത്.


Untitled

► തു​ല്യാ​വ​സ​ര​ങ്ങ​ള്‍ പ്ര​ധാ​നം

രാ​ജ്യ​ത്തെ എ​ല്ലാ പൗ​ര​ന്മാ​ര്‍​ക്കും തു​ല്യാ​വ​സ​ര​ങ്ങ​ള്‍ ന​ല്‍​കി ദു​ര്‍​ബ​ല​രെ ശ​ക്തീ​ക​രി​ക്കു​ന്ന സം​വി​ധാ​ന​മാ​യി മ​ഹാ​ത്മാ​ഗാ​ന്ധി ജ​നാ​ധി​പ​ത്യ​ത്തെ നി​ര്‍​വ​ചി​ച്ചി​ട്ടു​ണ്ട്. “ജ​നാ​ധി​പ​ത്യ​ത്തി​നു കീ​ഴി​ല്‍, അ​ഭി​പ്രാ​യ​സ്വാ​ത​ന്ത്ര്യ​വും പ്ര​വ​ര്‍​ത്ത​നസ്വാ​ത​ന്ത്ര്യ​വും അ​സൂ​യ​യോ​ടെ സം​ര​ക്ഷി​ക്ക​പ്പെ​ടു​ന്നു” എ​ന്നും ഗാ​ന്ധി​ജി പ​റ​ഞ്ഞു. ജ​നാ​ധി​പ​ത്യ​ത്തി​ലൂ​ടെ രാ​ജാ​ക്ക​ന്മാ​ര്‍ പോ​കു​ക​യും അ​ധി​കാ​രം ജ​ന​ങ്ങ​ളു​ടെ​താ​കു​ക​യും ചെ​യ്യു​ന്നു​വെ​ന്ന് സ്വാ​മി വി​വേ​കാ​ന​ന്ദ​നും ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

“സ്വ​ത​ന്ത്ര​വും നീ​തി​യു​ക്ത​വും സു​താ​ര്യ​വും എ​ല്ലാ​വ​രെ​യും ഉ​ള്‍​ക്കൊ​ള്ളു​ന്ന​തും എ​ളു​പ്പ​ത്തി​ല്‍ പ്ര​വേ​ശി​ക്കാ​വു​ന്ന​തു​മാ​യ (ആ​ക്‌​സ​സ് ചെ​യ്യാ​വു​ന്ന​ത്) രീ​തി​യി​ല്‍ ന​ട​ത്തു​ന്ന സ​മാ​ധാ​ന​പ​ര​മാ​യ സം​ഭാ​ഷ​ണ​വും പ​ങ്കാ​ളി​ത്ത​വു​മാ​ണ് ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ സ​വി​ശേ​ഷ​ത.

ജ​ന​ങ്ങ​ളു​ടെ കൂ​ട്ടാ​യ ഇ​ച്ഛാ​ശ​ക്തി​യെ സ​ത്യ​സ​ന്ധ​മാ​യി ജ​നാ​ധി​പ​ത്യം പ്ര​തി​ഫ​ലി​പ്പി​ക്കു​ന്നു.” കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍ പ​റ​യു​ന്ന​താ​ണി​ത്. പ​ക്ഷേ ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ഇ​ന്ന​ത്തെ അ​വ​സ്ഥ ഫ​ല​ത്തി​ല്‍ ഇ​തൊ​ന്നു​മ​ല്ല.

► ന​വ​കാ​ല രാ​ജാ​ക്ക​ന്മാ​ര്‍ വേ​ണ്ട

ജ​ന​ങ്ങ​ളി​ല്‍ ഒ​രാ​ളാ​യി എ​ളി​മ​യും ലാ​ളി​ത്യ​വും പ്ര​തി​ബ​ദ്ധ​ത​യും ക​ഠി​നാ​ധ്വാ​ന​വും സ​മ​ര്‍​പ്പ​ണ​വും​കൊ​ണ്ടു ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ല്‍ കു​ടി​യേ​റി ജ​ന​സേ​വ​ക​ര്‍ ആ​കേ​ണ്ട​വ​രാ​ണ് രാ​ഷ്‌​ട്രീ​യ നേ​താ​ക്ക​ള്‍.


എ​ന്നാ​ല്‍, മി​ക്ക ഭ​ര​ണാ​ധി​കാ​രി​ക​ളും ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും മു​ത​ല്‍ ചി​ല ന്യാ​യാ​ധി​പ​ന്മാ​ര്‍​ വ​രെ​യു​ള്ള​വ​ര്‍ ന​വ​കാ​ല രാ​ജാ​ക്ക​ന്മാ​രാ​യി സു​ര​ക്ഷ​യു​ടെ മ​റ​വി​ലാ​ണു ജ​ന​ങ്ങ​ളെ അ​ക​റ്റു​ന്ന​ത്. വ്യ​ക്തി​പൂ​ജ, കു​ടും​ബാ​ധി​പ​ത്യം, മ​ക്ക​ള്‍ സ്‌​നേ​ഹം, ച​ങ്ങാ​ത്ത മു​ത​ലാ​ളി​ത്തം, ജാ​തി-​മ​ത പ്രീ​ണ​നം തു​ട​ങ്ങി പ​ല​തും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ അ​ന്തഃ​സ​ത്ത ചോ​ര്‍​ത്തു​ന്നു.


പൊ​തു​ജ​നാ​ഭി​പ്രാ​യ​മാ​ണു ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ പ്ര​ധാ​ന ശ​ക്തി. ഇ​പ്പോ​ഴി​തു ച​ങ്ങാ​ത്ത മു​ത​ലാ​ളി​മാ​രും ജാ​തി-മ​ത നേ​താ​ക്ക​ളു​മാ​ണെ​ന്ന​താ​ണു ദു​ര​ന്തം. ഭ​ര​ണ​ഘ​ട​ന​യു​ടെ സാ​രാം​ശ​ത്തി​നും ആ​ത്മാ​വി​നും വി​രു​ദ്ധ​മാ​യ പ​ല​തും വി​വി​ധ ജ​ന​കീ​യ സ​ര്‍​ക്കാ​രു​ക​ള്‍ ഉ​ളു​പ്പി​ല്ലാ​തെ, മ​റ​യി​ല്ലാ​തെ ന​ട​പ്പാ​ക്കു​ന്നു. ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ പേ​രു പ​റ​ഞ്ഞു​ള്ള ജ​നാ​ധി​പ​ത്യ ധ്വം​സ​ന​ങ്ങ​ളും വ്യാ​പ​ക​മാ​യി.

► പാ​ര്‍​ല​മെ​ന്‍റ് ദു​ര്‍​ബ​ല​പ്പെ​ട​രു​ത്

ഇം​ഗ്ല​ണ്ടി​ലെ വെ​സ്റ്റ് മി​നി​സ്റ്റ​ര്‍ ശൈ​ലി​യി​ലു​ള്ള സം​വി​ധാ​ന​ത്തി​ലാ​ണ് ഇ​ന്ത്യ​ന്‍ പാ​ര്‍​ല​മെ​ന്‍റ​റി ജ​നാ​ധി​പ​ത്യം സ്ഥാ​പി​ത​മാ​യ​ത്. ജ​ന​കീ​യ പ​ര​മാ​ധി​കാ​രം, ഫെ​ഡ​റ​ലി​സം, അ​ധി​കാ​ര​ങ്ങ​ളു​ടെ വേ​ര്‍​തി​രി​വ്, സ്വ​ത​ന്ത്ര ജു​ഡീ​ഷ​റി എ​ന്നി​വ​യെ​ല്ലാം ഇ​തി​ന്‍റെ അ​ടി​സ്ഥാ​നശി​ല​ക​ളാ​ണ്.

സ്വാ​ത​ന്ത്ര്യം, സ​മ​ത്വം, സാ​ഹോ​ദ​ര്യം, നീ​തി എ​ന്നി​വ​യെ​ല്ലാം ഭ​ര​ണ​ഘ​ട​ന​യി​ലൂ​ടെ ഉ​റ​പ്പാ​ക്കി​യി​ട്ടു​മു​ണ്ട്. ഉ​ത്ത​ര​വാ​ദി​ത്വ​വും സ്ഥി​ര​ത​യു​മു​ള്ള സ​ര്‍​ക്കാ​രും ശ​ക്ത​മാ​യ പ്ര​തി​പ​ക്ഷ​വും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ക​രു​ത്താ​ണ്. ജ​ന​കീ​യ പ​ര​മാ​ധി​കാ​ര​വും ജ​നാ​ഭി​ലാ​ഷ​വും പ്ര​ക​ട​മാ​ക്കു​ന്ന​താ​ണു നി​യ​മ​നി​ര്‍​മാ​ണ സ​ഭ​ക​ള്‍.

സാ​ര്‍​വ​ത്രി​ക പ്രാ​യ​പൂ​ര്‍​ത്തി വോ​ട്ട​വ​കാ​ശ​ത്തി​ലൂ​ടെ ജ​ന​ങ്ങ​ള്‍ നേ​രി​ട്ടു തെ​ര​ഞ്ഞെ​ടു​ക്കു​ന്ന പാ​ര്‍​ല​മെ​ന്‍റ്. പാ​ര്‍​ല​മെ​ന്‍റി​ല്‍​നി​ന്നാ​ണ് എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്ന ഭ​ര​ണ​കൂ​ടം ഉ​രു​ത്തി​രി​യു​ന്ന​ത്. യ​ഥാ​ര്‍​ഥ എ​ക്‌​സി​ക്യൂ​ട്ടീ​വ് അ​ധി​കാ​രം പ്ര​ധാ​ന​മ​ന്ത്രി​ക്കും മ​ന്ത്രി​സ​ഭ​യ്ക്കു​മാ​ണ്.


മ​ന്ത്രി​മാ​രു​ടെ കൗ​ണ്‍​സി​ലി​ന് (എ​ക്‌​സി​ക്യൂ​ട്ടീ​വ്) ലോ​ക്‌​സ​ഭ​യോ​ടു കൂ​ട്ടാ​യി ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ്. രാ​ഷ്‌​ട്ര​പ​തി​യാ​ണു പാ​ര്‍​ല​മെ​ന്‍റി​ന്‍റെ​യും ഭ​ര​ണ​സം​വി​ധാ​ന​ത്തി​ന്‍റെ​യും ത​ല​പ്പ​ത്ത്. നി​യ​മ​നി​ര്‍​മാ​ണ സ​ഭ​യാ​യ പാ​ര്‍​ല​മെ​ന്‍റി​ന്‍റെ അം​ഗീ​കാ​ര​മി​ല്ലാ​തെ ഒ​രു നി​കു​തി​യും ചെ​ല​വും ന​ട​പ്പാ​ക്കാ​ന്‍ ക​ഴി​യി​ല്ല.


► പ​ര​മോ​ന്ന​ത​മാ​ണു ഭ​ര​ണ​ഘ​ട​ന

നി​യ​മ​നി​ര്‍​മാ​ണ സ​ഭ​യു​ടെ ഭാ​ഗ​മാ​ണ് എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ങ്കി​ലും, ജു​ഡീ​ഷ​റി സ്വ​ത​ന്ത്ര​മാ​ണ്. ജു​ഡീ​ഷ​ല്‍ അ​വ​ലോ​ക​ന​ത്തി​ലൂ​ടെ ഭ​ര​ണ​ഘ​ട​ന​യു​ടെ മേ​ധാ​വി​ത്വ​വും ഉ​റ​പ്പാ​ക്കു​ന്നു. നി​യ​മ​വാ​ഴ്ച ഉ​റ​പ്പാ​ക്കു​ക​യെ​ന്ന​ത് പ്ര​ധാ​ന​മാ​ണ്. എ​ല്ലാ പൗ​ര​ന്മാ​രും നി​യ​മ​ത്തി​നു മു​ന്നി​ല്‍ തു​ല്യ​രാ​ണ്. ഏ​ക​പ​ക്ഷീ​യ​മാ​യ അ​ധി​കാ​ര​ത്തി​നു​ പ​ക​രം നി​യ​മ​പ​ര​മാ​യ ച​ട്ട​ക്കൂ​ടു​ക​ളാ​ലാ​ണ് സ​ര്‍​ക്കാ​ര്‍ പ്ര​വ​ര്‍​ത്തി​ക്കേ​ണ്ട​ത്.

r

Untitled

ഏ​കീ​കൃ​ത സ​വി​ശേ​ഷ​ത​ക​ളു​ള്ള ഫെ​ഡ​റ​ല്‍ സം​വി​ധാ​ന​മാ​ണ് ഇ​ന്ത്യ​ന്‍ ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ മ​റ്റൊ​രു ക​രു​ത്ത്. ശ​ക്ത​മാ​യ കേ​ന്ദ്ര​വും സം​തൃ​പ്ത​മാ​യ സം​സ്ഥാ​ന​ങ്ങ​ളു​മാ​ണു ല​ക്ഷ്യം. അ​ധി​കാ​ര, സാ​മ്പ​ത്തി​ക വി​ത​ര​ണ​ത്തി​ലൂ​ടെ​യാ​ണു ഫെ​ഡ​റ​ല്‍ സം​വി​ധാ​നം ശ​ക്തി​പ്പെ​ടു​ക.

മ​ത​നി​ര​പേ​ക്ഷ​ത​യാ​ണു ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ പ്ര​ധാ​ന ശ​ക്തി. ഒ​രു മ​ത​ത്തോ​ടും സ​ര്‍​ക്കാ​രി​നു വി​വേ​ച​നം പാ​ടി​ല്ല. എ​ല്ലാ വി​ശ്വാ​സ​ങ്ങ​ളെ​യും തു​ല്യ​മാ​യി പ​രി​ഗ​ണി​ക്ക​ണ​മെ​ന്നു ഭ​ര​ണ​ഘ​ട​ന വ്യ​ക്ത​മാ​യി നി​ര്‍​വ​ചി​ച്ചി​ട്ടു​ണ്ട്. ഭ​ര​ണ​ഘ​ട​ന​യാ​ണ് പ​ര​മോ​ന്ന​ത നി​യ​മം. മൗ​ലി​കാ​വ​കാ​ശ​ങ്ങ​ളും (അ​നു​ച്ഛേ​ദം 14 മു​ത​ല്‍ 30 വ​രെ) സം​സ്ഥാ​ന ന​യ​ത്തി​ന്‍റെ നി​ര്‍​ദേ​ശ​ക ത​ത്വ​ങ്ങ​ളും ഭ​ര​ണ​ഘ​ട​ന ഉ​യ​ര്‍​ത്തി​പ്പി​ടി​ക്കു​ന്നു.

► പ്ര​തി​പ​ക്ഷ​മാ​ണു കാ​വ​ല്‍​ക്കാ​ര​ന്‍


ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ഉ​പ​യോ​ഗ​പ്ര​ദ​വും അ​നി​വാ​ര്യ​വു​മാ​യ ഘ​ട​ക​മാ​ണ് പ്ര​തി​പ​ക്ഷം. ഉ​ത്ത​ര​വാ​ദി​ത്വ​മു​ള്ള​തും സു​താ​ര്യ​വു​മാ​യ സ​ര്‍​ക്കാ​ര്‍ ഉ​റ​പ്പാ​ക്കു​ന്ന​തി​ല്‍ പ്ര​തി​പ​ക്ഷ​ത്തി​നു വ​ലി​യ പ​ങ്കു​ണ്ട്. ആ​ഫ്രി​ക്ക​ന്‍ പാ​ര്‍​ല​മെ​ന്‍റു​ക​ളി​ലെ ഭൂ​രി​പ​ക്ഷ, ന്യൂ​ന​പ​ക്ഷ പാ​ര്‍​ട്ടി​ക​ള്‍ ത​മ്മി​ലു​ള്ള ബ​ന്ധ​ങ്ങ​ളെ​ക്കു​റി​ച്ച് 1999ല്‍ ​വി​ക​സി​പ്പി​ച്ച മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ഫ​ല​പ്ര​ദ​മാ​യ സം​ഭാ​വ​ന ഉ​റ​പ്പാ​ക്കു​ന്ന നി​യ​മ​ങ്ങ​ളി​ലേ​ക്കു​ള്ള ആ​ദ്യ​പ​ടി​യാ​ണി​ത്.


ഇ​ന്ത്യ​യി​ലും റ​ഫ​റ​ന്‍​സ് ആ​ക്കാ​വു​ന്ന​താ​ണി​ത്. പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ പ​രാ​ജ​യം അ​നി​യ​ന്ത്രി​ത​മാ​യ എ​ക്‌​സി​ക്യൂ​ട്ടീ​വി​ലേ​ക്കു ന​യി​ച്ചേ​ക്കാം. ജ​നാ​ധി​പ​ത്യ സ്ഥാ​പ​ന​ങ്ങ​ളെ ഇ​ല്ലാ​താ​ക്കാ​ന്‍​ പോ​ലു​മു​ള്ള സാ​ധ്യ​ത ഇ​തി​ലു​ണ്ട്.

ഭ​ര​ണ​ത്തി​ലു​ള്ള സ​ര്‍​ക്കാ​രി​ന്‍റെ അ​ധി​കാ​ര ദു​ര്‍​വി​നി​യോ​ഗം ത​ട​യു​ന്ന​തി​നു​ള്ള കാ​വ​ല്‍​ക്കാ​ര​നാ​യാ​ണ് പ്ര​തി​പ​ക്ഷം പ്ര​വ​ര്‍​ത്തി​ക്കേ​ണ്ട​ത്. എ​ക്‌​സി​ക്യൂ​ട്ടീ​വ് ന​ട​പ​ടി​ക​ള്‍, ന​യ​ങ്ങ​ള്‍, ചെ​ല​വു​ക​ള്‍ എ​ന്നി​വ സൂ​ക്ഷ്മ​മാ​യി പ​രി​ശോ​ധി​ക്കു​ക​യെ​ന്ന​ത് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ പ്ര​ധാ​ന റോ​ളു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു.

സ​ര്‍​ക്കാ​രി​ന്‍റെ പ്ര​വ​ര്‍​ത്ത​നം നി​രീ​ക്ഷി​ക്കു​ക​യും മ​ന്ത്രി​മാ​രെ ചോ​ദ്യം ചെ​യ്യു​ക​യും പൊ​തു​താ​ത്പ​ര്യം നി​റ​വേ​റ്റു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്യേ​ണ്ട​തു​ണ്ട്. ഒ​പ്പം, മി​ക​ച്ച ഭ​ര​ണം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു രാ​ഷ്‌​ട്ര​ത​ന്ത്ര​ജ്ഞ​ത​യോ​ടെ പ്ര​തി​പ​ക്ഷം ക​ട​മ നി​റ​വേ​റ്റ​ണം.

► ചെ​റു​ത​ല്ല, പ്ര​തി​പ​ക്ഷ​നേ​താ​വ്

ഇ​ന്ത്യ​യി​ലെ ജ​നാ​ധി​പ​ത്യ സം​വി​ധാ​ന​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ക​ഴി​ഞ്ഞാ​ല്‍ ഏ​റ്റ​വും പ്ര​ധാ​ന പ​ദ​വി​യാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വ് (ലീ​ഡ​ര്‍ ഓ​ഫ് ഓ​പ്പോ​സി​ഷ​ന്‍-​എ​ല്‍​ഒ​പി). നി​ഴ​ല്‍ പ്ര​ധാ​ന​മ​ന്ത്രി (ഷാ​ഡോ പ്ര​ധാ​ന​മ​ന്ത്രി) എ​ന്നാ​ണു വി​ളി​ക്കു​ക.

ഓ​ഫീ​സ്, സ്റ്റാ​ഫ് സൗ​ക​ര്യ​ങ്ങ​ള്‍, ശ​മ്പ​ളം, ആ​നു​കൂ​ല്യ​ങ്ങ​ള്‍ അ​ട​ക്കം കാ​ബി​ന​റ്റ് മ​ന്ത്രി​യു​ടെ പ​ദ​വി​യാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റേ​ത്. 1977 മു​ത​ല്‍ നി​യ​മ​പ​ര​മാ​യ പ​ദ​വി​യാ​ണി​ത്. പാ​ര്‍​ല​മെ​ന്‍റി​ല്‍ പ്ര​ധാ​ന​മ​ന്ത്രി​യെ നേ​രി​ട്ട് അ​ഭി​മു​ഖീ​ക​രി​ച്ച് പ്ര​തി​പ​ക്ഷ നി​ര​യു​ടെ നാ​യ​ക​സ്ഥാ​ന​ത്താ​ണ് എ​ല്‍​ഒ​പി​യു​ടെ സീ​റ്റ്. ഇ​ന്ത്യ​യി​ലെ മു​ന്‍​ഗ​ണ​നാ ക്ര​മ​ത്തി​ല്‍ പ്ര​തി​പ​ക്ഷ നേ​താ​വി​ന് ഏ​ഴാം സ്ഥാ​ന​മു​ണ്ട്.


കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ മു​ത​ല്‍ ലോ​ക്പാ​ല്‍, സി​ബി​ഐ, സി​വി​സി (വി​ജി​ല​ന്‍​സ് ക​മ്മീ​ഷ​ണ​ര്‍), മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ (എ​ന്‍​എ​ച്ച്ആ​ര്‍​സി), ചീ​ഫ് ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ക​മ്മീ​ഷ​ണ​ര്‍ (സി​ഐ​സി) പോ​ലു​ള്ള നി​ര്‍​ണാ​യ​ക ദേ​ശീ​യ ത​സ്തി​ക​ക​ളി​ലേ​ക്കു​ള്ള സ്റ്റാ​റ്റ്യൂ​ട്ട​റി സ​മി​തി​ക​ളു​ടെ ത​ല​വ​ന്മാ​രെ​യും അം​ഗ​ങ്ങ​ളെ​യും നി​യ​മി​ക്കു​ന്ന ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യി​ല്‍ പ്ര​ധാ​ന​മ​ന്ത്രി​യോ​ടൊ​പ്പം പ്ര​തി​പ​ക്ഷ നേ​താ​വി​നും അം​ഗ​ത്വ​മു​ണ്ട്. ഭ​ര​ണ​ക​ക്ഷി വീ​ണാ​ല്‍ ബ​ദ​ല്‍ സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​രി​ച്ചു രാ​ജ്യ​ഭ​ര​ണം ഏ​റ്റെ​ടു​ക്കാ​ന്‍​പോ​ലും പ്ര​തി​പ​ക്ഷ നേ​താ​വി​നെ ചു​മ​ത​ല​പ്പെ​ടു​ത്താ​വു​ന്ന​താ​ണ്. 


► ജ​നാ​ധി​പ​ത്യ​ത്തി​നു ക​ള​ങ്കം

ഭൂ​രി​പ​ക്ഷ​ത്തി​ന്‍റേ​തു മാ​ത്ര​മ​ല്ല രാ​ജ്യ​വും സ​ര്‍​ക്കാ​രും. ന്യൂ​ന​പ​ക്ഷ കാ​ഴ്ച​പ്പാ​ടു​ക​ളെ പ്ര​തി​നി​ധീ​ക​രി​ക്കു​ക​യെ​ന്ന​തി​നും നി​യ​മ​നി​ര്‍​മാ​ണം അ​വ​ലോ​ക​നം ചെ​യ്യു​ന്ന​തി​നും പ്ര​തി​പ​ക്ഷ​ത്തി​നു വ​ലി​യ പ​ങ്കു​ണ്ട്. ക്രി​യാ​ത്മ​ക വി​മ​ര്‍​ശ​നം പ്ര​തി​പ​ക്ഷ ക​ട​മ​യാ​ണ്. രാ​ജ്യ​ത്തി​നു ദോ​ഷം വ​രു​ത്തു​ന്ന ന​ട​പ​ടി​ക​ളെ എ​തി​ര്‍​ക്കു​ക​യും ജ​നാ​ധി​പ​ത്യ പ​രി​ശോ​ധ​ന​ക​ളും സ​ന്തു​ലി​താ​വ​സ്ഥ​യും നി​ല​നി​ര്‍​ത്തു​ന്ന​തി​നും പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ക​ട​മ മു​ഖ്യ​മാ​ണ്.

പ​ക്ഷേ, ഇ​തൊ​ന്നു​മ​ല്ല ഇ​ന്ത്യ​ന്‍ പാ​ര്‍​ല​മെ​ന്‍റി​ല്‍ കാ​ണു​ന്ന​ത്. പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി​യെ പ്ര​സം​ഗി​ക്കാ​ന്‍​പോ​ലും അ​നു​വ​ദി​ക്കാ​തി​രു​ന്ന ന​ട​പ​ടി പാ​ര്‍​ല​മെ​ന്‍റ​റി ജ​നാ​ധി​പ​ത്യ​ത്തി​നു ക​ള​ങ്ക​മാ​ണ്. പ്ര​തി​പ​ക്ഷ വീ​ക്ഷ​ണ​ങ്ങ​ളു​ടെ പ്രാ​ഥ​മി​ക പ്ര​തി​നി​ധി​യാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വ്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ മ​റു​പ​ടി ത​ട​സ​പ്പെ​ടു​ത്താ​ന്‍ പ്ര​തി​പ​ക്ഷ​വും തു​നി​ഞ്ഞു. പ​ക്ഷേ പ്ര​തി​പ​ക്ഷ​ത്തെ ഭ​യ​ന്നു പ്ര​ധാ​ന​മ​ന്ത്രി ലോ​ക്‌​സ​ഭ​യി​ല്‍ മ​റു​പ​ടി പ​റ​യാ​തി​രു​ന്ന​തു കൂ​ടു​ത​ല്‍ തെ​റ്റാ​യി.

modi

► തെ​റ്റു​തി​രു​ത്ത​ലി​ന് ഒ​ന്നി​ക്കു​ക

രാ​ഷ്‌​ട്ര​പ​തി​യു​ടെ പ്ര​സം​ഗ​ത്തി​നു​ള്ള ന​ന്ദി​പ്ര​മേ​യ ച​ര്‍​ച്ച​യി​ല്‍ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ പാ​ര്‍​ല​മെ​ന്‍റി​ല്‍ ന​ട​ന്ന​ത് ആ​വ​ര്‍​ത്തി​ക്ക​പ്പെ​ട​രു​ത്. രാ​ജ്യ​സു​ര​ക്ഷ​യെ ബാ​ധി​ക്കു​ന്ന വി​ഷ​യ​ത്തി​ല്‍ പ്ര​തി​പ​ക്ഷ​നേ​താ​വി​നെ ത​ട​സ​പ്പെ​ടു​ത്തി​യ​തു ജ​നാ​ധി​പ​ത്യ​ത്തി​നു ഭൂ​ഷ​ണ​മ​ല്ല. മു​തി​ര്‍​ന്ന മ​ന്ത്രി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തി​പ​ക്ഷ​ത്തെ നി​ശ​ബ്ദ​മാ​ക്കി​യ​തി​നെ​തി​രേ പ്ര​തി​ഷേ​ധി​ച്ച ഹൈ​ബി ഈ​ഡ​നും ഡീ​ന്‍ കു​ര്യാ​ക്കോ​സും അ​ട​ക്കം എ​ട്ട് എം​പി​മാ​രെ ബ​ജ​റ്റ് സ​മ്മേ​ള​നം തീ​രു​ന്ന ഏ​പ്രി​ല്‍ ര​ണ്ടു വ​രെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​തും ന​ല്ല സൂ​ച​ന​യ​ല്ല.


പ്ര​തി​പ​ക്ഷ​ത്തെക്കൂ​ടി വി​ശ്വാ​സ​ത്തി​ലെ​ടു​ത്ത്, പ്ര​തി​പ​ക്ഷ​നേ​താ​വി​നു ന്യാ​യ​വും അ​ര്‍​ഹ​വു​മാ​യ ബ​ഹു​മാ​ന​വും അ​വ​സ​ര​ങ്ങ​ളും ഉ​റ​പ്പാ​ക്കേ​ണ്ട ബാ​ധ്യ​ത സ​ര്‍​ക്കാ​രി​നു​ണ്ട്. പാ​ര്‍​ല​മെ​ന്‍റി​നു​ള്ള പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ അ​ട​ക്കം എ​ല്ലാ അം​ഗ​ങ്ങ​ളു​ടെ​യും അ​വ​കാ​ശം പൂ​ര്‍​ണ​മാ​യി സം​ര​ക്ഷി​ക്കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്വം സ​ഭാ​ധ്യ​ക്ഷ​ന്‍റേ​താ​ണ്.


►വെ​ള്ളം ചേ​ര്‍​ക്കാ​തെ കാ​ക്കാം

പാ​ര്‍​ല​മെ​ന്‍റ​റി ജ​നാ​ധി​പ​ത്യ​ത്തി​ലെ തെ​റ്റു​തി​രു​ത്ത​ലി​നും തെ​റ്റാ​യ പ്ര​വ​ണ​ത​ക​ള്‍​ക്കു ക​ടി​ഞ്ഞാ​ണി​ടാ​നും സ​ര്‍​ക്കാ​രും പ്ര​തി​പ​ക്ഷ​വും പ​ര​സ്പ​ര ബ​ഹു​മാ​ന​ത്തോ​ടെ യോ​ജി​ക്കേ​ണ്ട​തു​ണ്ട്. ഭ​ര​ണ​ഘ​ട​ന​യി​ലും ജ​നാ​ധി​പ​ത്യ​ത്തി​ലും വെ​ള്ളം ചേ​ര്‍​ത്താ​ല്‍ ഇ​ന്ത്യ​യു​ടെ ഭാ​വി അ​പ​ക​ട​ത്തി​ലാ​കും. ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ദു​ര​വ​സ്ഥ രാ​ജ്യ​ത്തു ച​ര്‍​ച്ച​യാ​കേ​ണ്ട​തും തി​രു​ത്താ​നാ​വ​ശ്യ​മാ​യ പൊ​തു​സ​മ്മ​ര്‍​ദം രൂ​പ​പ്പെ​ടേ​ണ്ട​തു​മു​ണ്ട്.

Advertisment