ഡല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്ന് ആരംഭിക്കും. രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതും കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ലോക്സഭയിലും രാജ്യസഭയിലും വെവ്വേറെ 2025 ലെ സാമ്പത്തിക സര്‍വേ അവതരിപ്പിക്കുന്നതുമായതോടെയാണ് ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിക്കുന്നത്.
വിവാദമായ വഖഫ് ഭേദഗതി ബില്‍ മുതല്‍ പ്രയാഗ്രാജിലെ മഹാ കുംഭമേളയില്‍ തിക്കിലും തിരക്കിലും പെട്ട് 30 പേര്‍ കൊല്ലപ്പെട്ട സംഭവങ്ങള്‍ വരെയുള്ള പ്രധാന വിഷയങ്ങളില്‍ ചര്‍ച്ച ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയേക്കുമെന്നതിനാല്‍, നടപടികള്‍ പ്രക്ഷുബ്ധമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്
രാവിലെ 11 മണിക്ക് ദ്രൗപതി മുർമുവിന്റെ പ്രസംഗത്തെത്തുടർന്ന്, ധനമന്ത്രി നിർമ്മല സീതാരാമൻ ഉച്ചയ്ക്ക് 12 മണിക്ക് ശേഷം ലോക്‌സഭയിലും പിന്നീട് രാജ്യസഭയിലും സാമ്പത്തിക സർവേ അവതരിപ്പിക്കും.
ഫെബ്രുവരി 1 ന് അവർ കേന്ദ്ര ബജറ്റ് അവതരിപ്പിക്കും.