ഡല്‍ഹി: 2023 ഡിസംബര്‍ 13-ന് നടന്ന പാര്‍ലമെന്റ് സുരക്ഷാ ലംഘന കേസില്‍ അറസ്റ്റിലായ നീലം ആസാദ്, മഹേഷ് കുമാവത് എന്നിവര്‍ക്ക് ഡല്‍ഹി ഹൈക്കോടതി ബുധനാഴ്ച ജാമ്യം അനുവദിച്ചു.
ജസ്റ്റിസ് സുബ്രമോണിയം പ്രസാദ്, ജസ്റ്റിസ് ഹരീഷ് വൈദ്യനാഥന്‍ ശങ്കര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഉത്തരവ് പ്രസ്താവിച്ചത്.
ഓരോ പ്രതിയും 50,000 ജാമ്യത്തുകയും അതേ തുകയ്ക്ക് രണ്ട് ആള്‍ജാമ്യവും സമര്‍പ്പിക്കണം. കേസുമായി ബന്ധപ്പെട്ട് അഭിമുഖങ്ങള്‍ നല്‍കാനും, മാധ്യമങ്ങളുമായി സംസാരിക്കാനും, സോഷ്യല്‍ മീഡിയയില്‍ സംഭവത്തെക്കുറിച്ച് പോസ്റ്റ് ചെയ്യാനും നിരോധനം ഏര്‍പ്പെടുത്തി
.
പ്രതികള്‍ ഡല്‍ഹി വിട്ട് പോകാന്‍ പാടില്ല; എല്ലാ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലും രാവിലെ 10 മണിക്ക് ബന്ധപ്പെട്ട പോലീസ് സ്റ്റേഷനില്‍ ഹാജരാകണം.