ഇന്ത്യന്‍ പാര്‍ലമെന്റ് സാക്ഷ്യം വഹിച്ചത് ലോക ചരിത്രത്തില്‍ തന്നെ കേട്ടിട്ടില്ലാത്ത അതിക്രൂരമായ ജനാധിപത്യ ധ്വംസന നടപടിക്ക്

author-image
ഇ.എം റഷീദ്
New Update
em

'ഇന്ത്യ ' മുന്നണിയുടെ ഡല്‍ഹിയില്‍ ചേര്‍ന്ന യോഗം ഇന്ത്യയിലെ ജനാധിപത്യ വിശ്വാസികള്‍ക്ക്  ആവേശം പകരുന്ന വിധത്തിലായിരുന്നു. ചര്‍ച്ചയില്‍ പ്രധാനമായിട്ടും ഉയര്‍ന്നു വന്നത് 141  എം പിമാരുടെ പേരില്‍ കൂട്ടമായി നടപടി എടുത്ത് സസ്‌പെന്‍ഡ് ചെയ്ത കാര്യമായിരുന്നു .

Advertisment

ലോക ചരിത്രത്തില്‍ തന്നെ കേട്ടിട്ടില്ലാത്ത അതിക്രൂരമായ ജനാധിപത്യ ധ്വംസന നടപടിക്കാണ്  ഇന്ത്യന്‍ പാര്‍ലമെന്റ് സാക്ഷ്യം വഹിച്ചത്.

എല്ലാ  ഘടകകക്ഷികളിലെയും സമുന്നത നേതാക്കളെ ഉള്‍ക്കൊള്ളുന്ന നേതൃത്വ കമ്മിറ്റിയും സജീവമായി പ്രവര്‍ത്തിക്കാനുള്ള തീരുമാനവും കൈകൊണ്ടു.

പുതിയ ആവേശവും നിശ്ചയദാര്‍ഢ്യവും പ്രകടിപ്പിച്ചുകൊണ്ടാണ് ഇന്നത്തെ യോഗം അവസാനിച്ചതെന്ന് മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എം പി അഭിപ്രായപ്പെട്ടു

Advertisment