പാര്‍ലമെന്റില്‍ വീണ്ടും സുരക്ഷാ വീഴ്ച, മതില്‍ ചാടിക്കടന്ന് കെട്ടിടത്തിനുള്ളില്‍ അതിക്രമിച്ചു കയറിയയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി

പാര്‍ലമെന്റ് വളപ്പില്‍ ഉണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ ഉടന്‍ പിടികൂടി. ഇയാളെ ചോദ്യം ചെയ്യുകയാണ്.

New Update
Untitledelv

ഡല്‍ഹി: പാര്‍ലമെന്റ് മന്ദിരത്തില്‍ വന്‍ സുരക്ഷാ വീഴ്ച. ഒരാള്‍ മതില്‍ ചാടിക്കടന്ന് കെട്ടിടത്തിനുള്ളില്‍ പ്രവേശിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.


Advertisment

പരിസരത്തുണ്ടായിരുന്ന സുരക്ഷാ സേന ഇയാളെ കസ്റ്റഡിയിലെടുത്തു. രാവിലെ 6.30 ഓടെയാണ് സംഭവം. ഒരു മരത്തില്‍ കയറിയ ഇയാള്‍ മതില്‍ ചാടിക്കടവ്വ് പാര്‍ലമെന്റ് വളപ്പില്‍ പ്രവേശിക്കുകയായിരുന്നു.


പാര്‍ലമെന്റ് വളപ്പില്‍ ഉണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ ഉടന്‍ പിടികൂടി. ഇയാളെ ചോദ്യം ചെയ്യുകയാണ്.

പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനം അവസാനിച്ച പിന്നാലെയാണ് സംഭവം. ജൂലൈ 21 ന് ആരംഭിച്ച് ഓഗസ്റ്റ് 21 ന് അവസാനിച്ച സമ്മേളനം 21 സിറ്റിങ്ങുകള്‍ നടത്തിയതായും 37 മണിക്കൂര്‍ 7 മിനിറ്റ് യഥാര്‍ത്ഥ കാര്യങ്ങള്‍ പൂര്‍ത്തിയാക്കിയതായും ലോക്സഭ സെക്രട്ടേറിയറ്റ് അറിയിച്ചിരുന്നു.

Advertisment