New Update
/sathyam/media/media_files/bC4w0yCpGvzHGw6LFEwI.jpg)
ഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ജൂലൈ 22ന് ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. ഓഗസ്റ്റ് 9 വരെ സമ്മേളനം തുടരാനാണ് സാധ്യത.
Advertisment
2024-2025 ലെ സമ്പൂര്‍ണ്ണ ബജറ്റ് മണ്‍സൂണ്‍ സെഷനില്‍ അവതരിപ്പിക്കാനും സാധ്യതയുണ്ട്. ജൂണ്‍ 17-നകം ധനമന്ത്രാലയം വിവിധ മന്ത്രാലയങ്ങളുമായി സഹകരിച്ച് പ്രീ-കണ്‍സള്‍ട്ടേഷന്‍ ബജറ്റ് മീറ്റിംഗുകള്‍ ആരംഭിക്കും.
പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ, സ്പീക്കറുടെ തിരഞ്ഞെടുപ്പ്, രാഷ്ട്രപതിയുടെ അഭിസംബോധന, തുടര്‍ന്നുള്ള ചര്‍ച്ചകള്‍ എന്നിവയും സെഷനില്‍ ഉള്‍ക്കൊള്ളാന്‍ സാധ്യതയുണ്ട്.
പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനം ജൂണ്‍ 24 മുതല്‍ ജൂലൈ 3 വരെ നടക്കുമെന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജ്ജുജു നേരത്തെ അറിയിച്ചിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us