/sathyam/media/media_files/2025/01/18/SXa2XL5FPeZNNOBlIZNO.jpg)
ഡൽഹി: കേന്ദ്രഭരണപ്രദേശമായ ചണ്ഡീഗഡിനെ ഭരണഘടനയുടെ 240-ാം അനുഛേദത്തിന്റെ പരിധിയിൽ കൊണ്ടുവരാനുള്ള നിർദ്ദേശങ്ങൾ മുതൽ, സിവിൽ ആണവോർജ്ജ മേഖല സ്വകാര്യ സ്ഥാപനങ്ങൾക്കായി തുറന്നുകൊടുക്കാൻ ലക്ഷ്യമിടുന്ന ആണവോര്‍ജ ബില്‍ അടക്കം 10 സുപ്രധാന ബില്ലുകൾ പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കാൻ കേന്ദ്രം പട്ടികപ്പെടുത്തി.
ഇന്ത്യയിലെ ആണവോർജ്ജത്തിന്റെ ഉപയോഗവും നിയന്ത്രണവും സംബന്ധിച്ച സുപ്രധാന നിയമമായ ആണവോര്‍ജ ബിൽ 2025 ആണ് പട്ടികയിൽ പ്രധാനം. ഇതിനു പുറമെ ഉന്നത വിദ്യാഭ്യാസ കമ്മീഷൻ ഓഫ് ഇന്ത്യ ബില്ലും പരിഗണനയിലുണ്ട്.
സർവകലാശാലകളെയും മറ്റു ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെയും സ്വതന്ത്രവും സ്വയംഭരണാധികാരമുള്ളതുമാക്കാൻ ലക്ഷ്യമിട്ടാണ് നിയമം കൊണ്ടുവരുന്നതെന്ന് ലോക്‌സഭാ ബുള്ളറ്റിൻ വ്യക്തമാക്കുന്നു.
മണിപ്പൂർ ഗുഡ്‌സ് ആൻഡ് സർവീസസ് ടാക്സ് ഭേദഗതി ബില്ലും സമ്മേളനത്തിൽ പരിഗണിക്കാൻ സാധ്യതയുണ്ട്.
കേന്ദ്ര ജിഎസ്‌ടി നിയമം ഭേദഗതി ചെയ്തതിന് അനുസൃതമായി മണിപ്പൂരിലെ ജിഎസ്‌ടി നിയമത്തിലെ വൈരുദ്ധ്യങ്ങൾ ഒഴിവാക്കുകയാണ് ബില്ലിന്റെ ലക്ഷ്യം.
സെക്യൂരിറ്റീസ് മാർക്കറ്റ്സ് കോഡ് ബിൽ, ആർബിട്രേഷൻ ആൻഡ് കൺസിലിയേഷൻ ഭേദഗതി ബിൽ, ഇൻഷുറൻസ് നിയമ ഭേദഗതി ബിൽ, ദേശീയപാത ഭേദഗതി ബിൽ എന്നിവയും ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കാൻ പട്ടികപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us