ഡല്‍ഹി: പ്രതിപക്ഷ എംപിമാരുടെ മുദ്രാവാക്യത്തെ തുടര്‍ന്ന് രാജ്യസഭ ഡിസംബര്‍ രണ്ടിലേക്ക് പിരിഞ്ഞു. അദാനി കൈക്കൂലി കേസ് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാര്‍ മുദ്രാവാക്യം വിളിച്ചതിനെ തുടര്‍ന്ന് ലോക്‌സഭ വെള്ളിയാഴ്ച ഉച്ചവരെ പിരിഞ്ഞു.
നവംബര്‍ 25 ന് ശീതകാല സമ്മേളനം ആരംഭിച്ചതു മുതല്‍ തുടര്‍ച്ചയായ തടസ്സങ്ങള്‍ക്ക് ശേഷമാണ് പാര്‍ലമെന്റിന്റെ ഇരുസഭകളും വെള്ളിയാഴ്ച വീണ്ടും ചേര്‍ന്നത്.
ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ക്കെതിരായ അതിക്രമങ്ങള്‍ രാജ്യസഭയില്‍ ചര്‍ച്ച ചെയ്യണമെന്ന് ആം ആദ്മി പാര്‍ട്ടി (എഎപി) രാജ്യസഭാ എംപി രാഘവ് ഛദ്ദ ആവശ്യപ്പെട്ടു. ഹിന്ദു ആത്മീയ നേതാവിനെ തടങ്കലില്‍ വച്ചിരിക്കുന്നതിനെക്കുറിച്ച് സഭ കൂട്ടായി ചര്‍ച്ച ചെയ്യണമെന്നും അപലപിക്കണമെന്നും ഛദ്ദ ആവശ്യപ്പെട്ടു.