പാർലമെൻ്റ് ശീതകാല സമ്മേളനം ഡിസംബർ 1 മുതൽ; സുഗമമായ നടത്തിപ്പിനായി നവംബർ 30-ന് സർവകക്ഷിയോഗം വിളിച്ച് കേന്ദ്രം

പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു, യോഗത്തില്‍ പങ്കെടുക്കാന്‍ സഭാ നേതാക്കള്‍ക്ക് ഔദ്യോഗികമായി കത്ത് അയച്ചിട്ടുണ്ട്

New Update
Untitled

ഡല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഡിസംബര്‍ 1-ന് ആരംഭിക്കാനിരിക്കെ നവംബര്‍ 30-ന് സര്‍വകക്ഷിയോഗം വിളിച്ച് കേന്ദ്ര സര്‍ക്കാര്‍. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലെയും സഭാ നേതാക്കള്‍ ഈ യോഗത്തില്‍ പങ്കെടുക്കും.

Advertisment

പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു, യോഗത്തില്‍ പങ്കെടുക്കാന്‍ സഭാ നേതാക്കള്‍ക്ക് ഔദ്യോഗികമായി കത്ത് അയച്ചിട്ടുണ്ട്. രാവിലെ 11 മണിക്കാണ് യോഗം നിശ്ചയിച്ചിട്ടുള്ളത്. 


സമ്മേളനത്തിന് മുന്നോടിയായി എല്ലാ കക്ഷികളുടെയും ആശങ്കകള്‍ പരിഹരിക്കുന്നതിനും സഹകരണം ഉറപ്പാക്കുന്നതിനും ഈ അവസരം ഉപയോഗിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

Advertisment