ഡല്‍ഹി: ബോളിവുഡ് സംവിധായകന്‍ പാര്‍ത്ഥോ ഘോഷ് അന്തരിച്ചു. നാനാ പടേക്കര്‍, മാധുരി ദീക്ഷിത്, മിഥുന്‍ ചക്രവര്‍ത്തി, ഋഷി കപൂര്‍, ശ്രീദേവി തുടങ്ങിയ താരങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള മുതിര്‍ന്ന സംവിധായകനാണ് പാര്‍ത്ഥോ ഘോഷ്.
ഏറെക്കാലമായി അസുഖബാധിതനായിരുന്ന അദ്ദേഹം തിങ്കളാഴ്ചയാണ് അന്തരിച്ചത്. പാര്‍ത്ഥോ ഘോഷിന്റെ മരണത്തില്‍ മാധുരി ദീക്ഷിത് ആദരാഞ്ജലി അര്‍പ്പിച്ചു.
'എപ്പോഴും ഓര്‍മ്മിക്കപ്പെടുന്ന നിരവധി നിമിഷങ്ങള്‍ നല്‍കിയ സംവിധായകനാണ് പാര്‍ത്ഥോ ഘോഷ്. നിങ്ങളുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ. നിങ്ങളുടെ കഥാപാത്രങ്ങള്‍ എപ്പോഴും നിങ്ങള്‍ക്കുവേണ്ടി സംസാരിക്കും, ഓം ശാന്തി'. മാധുരി ദീക്ഷിത് കുറിച്ചു.