ഡൽഹി: ത്രികോണ മത്സരം നടക്കുന്ന ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ എ എ പി ,ബി ജെ പി,കോൺഗ്രസ് പാർട്ടികൾ പ്രഖ്യാപിച്ചിരിക്കുന്ന സൗജന്യങ്ങൾ കേട്ടാൽ ആരും ഞെട്ടിപ്പോകും. നാളെയാണ് വോട്ടെടുപ്പ്.
സൗജന്യങ്ങൾ നൽകി ജനങ്ങളെ അലസരാക്കുന്ന പരിപാടിയാണ് ആം ആദ്മി പാർട്ടി നടത്തുന്നതെന്ന് ബി ജെ പി യും കോൺഗ്രസ്സും പലപ്പോഴും ആരോപണമുന്നയിച്ചിരുന്നെങ്കിലും എ എ പി കൊണ്ടുവന്ന ആ പ്രലോഭനസൗജന്യ ങ്ങൾ ഇന്ന് ഇന്ത്യയിൽ ഒട്ടുമിക്ക സംസ്ഥാന ഇലക്ഷനുകളിലും കോൺഗ്രസ്സും ബി ജെ പി യുമുൾപ്പടെ ഒരു പടികൂടി അവരെക്കാൾ മുന്നിലായി പ്രഖ്യാപിക്കുകയാണ്.
പ്രഖ്യാപഞങ്ങൾ ചിലത്
സ്ത്രീകൾക്ക് മാസം 2100രൂപ ,2500 രൂപ ,3000 രൂപ
ഒരു മീറ്ററിൽ വൈദ്യുതി ഫ്രീ മാസം 200 യുണിറ്റ്, 250 യുണിറ്റ്, 300യുണിറ്റ്.
ഒരു വീടിന് വെള്ളം മാസം 20000 ലിറ്റർ മുതൽ 25000 ലിറ്റർ വരെ ഫ്രീ.
ഗർഭിണികൾക്ക് 21000 രൂപ..(ഇത് ബിജെപി മാത്രമാണ് പ്രഖ്യാപി ച്ചിട്ടുള്ളത്)
ഗ്യാസ് സിലിണ്ടർ എല്ലാ ഉപഭോക്താക്കൾക്കും 500 രൂപ.
ഹോളിക്കും ദീപാവലിക്കും ഓരോ ഗ്യാസ് സിലിണ്ടർ എല്ലാ ഉപഭോക്താക്കൾക്കും ഫ്രീ..
60 നു മുകളിൽ പ്രായമുള്ളവർക്ക് മാസം 2500 രൂപ 70 നുമുകളിൽ 3000 രൂപ.
ഇതുകൂടാതെ വനിതകൾക്കും വിദ്യാർത്ഥികൾക്കും യാത്രാ സൗജന്യം, ആട്ടോ റിക്ഷാ തൊഴിലാളികൾക്ക് 10 ലക്ഷം രൂപ ഇൻഷുറൻസ്, പെൺകുട്ടികളുടെ വിവാഹത്തിന് ഒരു ലക്ഷം രൂപ.
മാത്രവുമല്ല പിന്നോക്ക വിഭാഗങ്ങളിലെ കുട്ടികൾക്ക് വിവിധ കോഴ്‌സുകൾ പഠിക്കാനായി വാരിക്കോരിയാണ് പ്രഖ്യാപനങ്ങൾ മൂന്നു പാർട്ടികളും നടത്തിയിരിക്കുന്നത്.
27 കൊല്ലമായി കോൺഗ്രസ്സ് ഡൽഹിയിൽ അധികാരത്തിൽ നിന്നും പുറത്താണ്. ബി ജെ പികഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിൽ 3,7 എന്നിങ്ങനെയാണ് സീറ്റുകൾ പിടിച്ചത്. ആകെ 70 സീറ്റുകളാണ് നിയമസഭയിലുള്ളത്. എന്നാൽ ഇക്കഴിഞ്ഞ 2024 പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഡൽഹിയിലെ 7 സീറ്റുകളും എല്ലാം ബി ജെ പിതൂത്തുവാരുകയുണ്ടായി.
ഡൽഹിയിൽ ആം ആദ്മി പാർട്ടിയുടെ നില ഇപ്പോൾ പരുങ്ങലിലാണ്.കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെ ടുപ്പിൽ കോൺഗ്രെസ്സുമായി യോജിച്ചു മത്സരിച്ചെങ്കിലും ആർക്കും ഗുണമുണ്ടായില്ല. അതുകൊണ്ട് ഇത്തവണ ഒറ്റയ്‌ക്കൊറ്റക്കാണ് മത്സരം. എ എ പി നേരിടുന്ന മദ്യനയ അഴിമതിയും നേതാക്കൾ അഴിമതിക്കേ സുകളിൽ അടിക്കടി ജയിലാകുന്നതും അവർക്ക് വലിയ തിരിച്ചടിയായിട്ടുണ്ട്.
ഇത്തവണ ഡൽഹിയിൽ തങ്ങൾ അധികാരത്തിൽ വരുമെന്ന പൂർണ്ണ പ്രതീക്ഷയിലാണ് ബിജെപി നേതൃത്വം എന്തായാലും വമ്പൻ ഓഫറുകളിൽ ഊന്നിയുള്ള രാഷ്ട്രീയ പാർട്ടികളുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ ജനങ്ങൾ വളരെ ആവേശത്തോടെയാണ് നോക്കിക്കാണുന്നത്..