ഡല്‍ഹി: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ കസേര അപകടത്തിലാണെന്ന് ഡല്‍ഹിയിലെ ബിജെപി സ്ഥാനാര്‍ത്ഥി പര്‍വേഷ് വര്‍മ്മ. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാളിനെതിരെയാണ് പര്‍വേഷ് മത്സരിക്കുന്നത്.
ഡല്‍ഹി തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ അരവിന്ദ് കെജ്രിവാള്‍ പഞ്ചാബിലേക്ക് താമസം മാറുമെന്നും സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കാന്‍ പദ്ധതിയിടുന്നുവെന്നും പര്‍വേഷ് വര്‍മ്മ ആരോപിച്ചു
ഡല്‍ഹിയില്‍ അരവിന്ദ് കെജ്രിവാളിന്റെ പ്രചാരണത്തിനായി തന്റെ എംഎല്‍എമാരെ നിയോഗിക്കുന്നതിനുപകരം അവരെ സംരക്ഷിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് വര്‍മ്മ ഭഗവന്ത് മാനിന് മുന്നറിയിപ്പ് നല്‍കി.
ഡല്‍ഹി തെരഞ്ഞെടുപ്പില്‍ തന്റെ സീറ്റ് നഷ്ടപ്പെടുമെന്ന് അരവിന്ദ് കെജ്രിവാളിന് നന്നായി അറിയാം.
പാര്‍ലമെന്റില്‍ എന്റെ സഹപ്രവര്‍ത്തകനായിരുന്ന പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനോട് മുന്നറിയിപ്പ് നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, ഫെബ്രുവരി 9 ന് മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാന്‍ കെജ്രിവാള്‍ പഞ്ചാബിലേക്ക് പോകും. വര്‍മ്മ പറഞ്ഞു.
ഭഗവന്ത് മന്നിനുള്ള എന്റെ സൗഹൃദപരമായ ഉപദേശം ഇതാണ്. തന്റെ എംഎല്‍എമാരെ ഡല്‍ഹിയിലേക്ക് അയയ്ക്കുന്നതിനുപകരം പഞ്ചാബില്‍ നിലനിര്‍ത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക
അങ്ങനെ ചെയ്തില്ലെങ്കില്‍ കെജ്രിവാള്‍ പഞ്ചാബിലെ തന്റെ സ്ഥാനം ഉറപ്പാക്കാന്‍ അവരെ ഉപയോഗിച്ചേക്കാം. ഇത് ഭഗവന്ത് മാന്റെ മുഖ്യമന്ത്രി സ്ഥാനം അപകടത്തിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.