New Update
/sathyam/media/media_files/UXJaCjsYZwWTpnp1UIPo.jpeg)
ഹൈദരാബാദ്: ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രവേശിക്കുന്നതിനിടെ രണ്ട് യാത്രക്കാര്‍ കുഴഞ്ഞുവീണുമരിച്ചു. യാത്രക്കാരായ നിതിന്‍ ഷായും ഷെയ്ഖ് സക്കീനയും വിമാനത്താവളത്തില്‍ പ്രവേശിച്ചയുടന്‍ ബോധരഹിതരായി വീഴുകയായിരുന്നു.
Advertisment
തുടര്‍ന്ന് ഇരുവരേയും ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇരുവരെയും അപ്പോളോ ആശുപത്രിയില്‍ എത്തിക്കുകയും അവിടെ ചികിത്സയ്ക്കിടെ മരണത്തിന് കീഴടങ്ങുകയും ചെയ്തു.
നിതിന്‍ ഷാ ഗോവ സ്വദേശിയും ഷെയ്ഖ് സക്കീന സൗദി അറേബ്യയിലെ ജിദ്ദ സ്വദേശിയുമാണ്. ഇവരുടെ മരണത്തിന്റെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us