പാസ്‌പോർട്ട് സൂചികയിൽ ഇന്ത്യ അഞ്ച് സ്ഥാനം താഴേക്ക്, ലോകത്ത് ഒന്നാം സ്ഥാനത്ത് തുടരുന്നു

193 രാജ്യങ്ങളിലേക്ക് വിസയില്ലാതെ സഞ്ചരിക്കാന്‍ കഴിയുന്ന സിംഗപ്പൂര്‍ പാസ്പോര്‍ട്ടാണ് ഏറ്റവും ശക്തമായ പാസ്പോര്‍ട്ട്.

New Update
Untitled

സിംഗപ്പൂര്‍: 2025 ലെ ഹെന്‍ലി പാസ്പോര്‍ട്ട് സൂചികയില്‍ ഇന്ത്യ 85-ാം സ്ഥാനത്തേക്ക് താഴ്ന്നു. 57 രാജ്യങ്ങളിലേക്ക് വിസ രഹിത പ്രവേശനം വാഗ്ദാനം ചെയ്യുന്നു.

Advertisment

കഴിഞ്ഞ വര്‍ഷം, 62 സ്ഥലങ്ങളിലേക്ക് വിസ രഹിത യാത്രയുമായി ഇന്ത്യയുടെ പാസ്പോര്‍ട്ട് പട്ടികയില്‍ 80-ാം സ്ഥാനത്തായിരുന്നു.


193 രാജ്യങ്ങളിലേക്ക് വിസയില്ലാതെ സഞ്ചരിക്കാന്‍ കഴിയുന്ന സിംഗപ്പൂര്‍ പാസ്പോര്‍ട്ടാണ് ഏറ്റവും ശക്തമായ പാസ്പോര്‍ട്ട്. 190 രാജ്യങ്ങളുമായി ദക്ഷിണ കൊറിയ ഈ വര്‍ഷം പട്ടികയില്‍ രണ്ടാം സ്ഥാനത്തും 189 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ കഴിയുന്ന ജപ്പാന്‍ മൂന്നാം സ്ഥാനത്തുമാണ്.


188 രാജ്യങ്ങളിലേക്ക് വിസ രഹിത യാത്രാ സൗകര്യവുമായി ജര്‍മ്മനി, ഇറ്റലി, ലക്‌സംബര്‍ഗ്, സ്‌പെയിന്‍, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവ നാലാം സ്ഥാനത്തും, 187 രാജ്യങ്ങളിലേക്ക് വിസ രഹിത യാത്രാ സൗകര്യത്തോടെ ഓസ്ട്രിയ, ബെല്‍ജിയം, ഡെന്‍മാര്‍ക്ക്, ഫിന്‍ലാന്‍ഡ്, ഫ്രാന്‍സ്, അയര്‍ലന്‍ഡ്, നെതര്‍ലാന്‍ഡ്സ് എന്നിവ അഞ്ചാം സ്ഥാനത്തും ഉണ്ട്.

186 രാജ്യങ്ങളിലേക്ക് വിസ രഹിത പ്രവേശനവുമായി ഹംഗറി, ന്യൂസിലാന്‍ഡ്, നോര്‍വേ, പോര്‍ച്ചുഗല്‍, സ്വീഡന്‍ എന്നിവ ആറാം സ്ഥാനത്തും 185 രാജ്യങ്ങളിലേക്ക് വിസ രഹിത പ്രവേശനവുമായി ഓസ്ട്രേലിയ, ചെക്കിയ, മാള്‍ട്ട, പോളണ്ട് എന്നിവ ഏഴാം സ്ഥാനത്തും ഉണ്ട്.

Advertisment