തമിഴ്നാട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച പാസ്റ്റര്‍ ഒളിവില്‍

37 കാരനായ ഇയാള്‍ ഒരു പ്രശസ്ത പ്രാദേശിക സെലിബ്രിറ്റിയും കോയമ്പത്തൂരിലെ കിംഗ് ജനറേഷന്‍ പ്രാര്‍ത്ഥനാ ഹാളിലെ പാസ്റ്ററുമാണ്.

New Update
Tamil Nadu pastor accused of sexually assaulting two minor girls, on the run

ചെന്നൈ: കോയമ്പത്തൂരില്‍ പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച പാസ്റ്റര്‍ ഒളിവില്‍. ജോണ്‍ ജെബരാജ് എന്ന പാസ്റ്ററിനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു.

Advertisment

37 കാരനായ ഇയാള്‍ ഒരു പ്രശസ്ത പ്രാദേശിക സെലിബ്രിറ്റിയും കോയമ്പത്തൂരിലെ കിംഗ് ജനറേഷന്‍ പ്രാര്‍ത്ഥനാ ഹാളിലെ പാസ്റ്ററുമാണ്.


2024 മെയ് 21 ന് ജെബരാജിന്റെ വസതിയില്‍ വെച്ച് 17 വയസ്സുള്ള ഒരു പെണ്‍കുട്ടിയും 14 വയസ്സുള്ള സുഹൃത്തും ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി സെന്‍ട്രല്‍ ഓള്‍ വുമണ്‍ പോലീസിന് പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് കേസ് ഫയല്‍ ചെയ്തത്.


ജെബരാജിന്റെ ഭാര്യാപിതാവാണ് പെണ്‍കുട്ടികളെ വീട്ടിലെത്തിച്ചത്. പതിനൊന്ന് മാസങ്ങള്‍ക്ക് ശേഷമാണ് കുടുംബാംഗങ്ങള്‍ പോലീസിനെ വിവരം അറിയിച്ചത്. ഇതേത്തുടര്‍ന്ന് ലൈംഗികാതിക്രമത്തിന് കേസെടുത്തു.

ഒളിവില്‍ കഴിയുന്ന ജോണ്‍ ജെബരാജിനെ പിടികൂടാന്‍ ജില്ലാ പോലീസ് ഒരു പ്രത്യേക സംഘത്തെയും രൂപീകരിച്ചിട്ടുണ്ട്.

Advertisment