ഡാബർ ച്യവനപ്രാശിനെതിരെ പരസ്യം: രാംദേവിനും പതഞ്ജലിക്കും വീണ്ടും തിരിച്ചടി

ഡാബര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍, പതഞ്ജലി തങ്ങളുടെ ജനപ്രിയ ഉല്‍പ്പന്നത്തെ അപകീര്‍ത്തികരമായ പരസ്യങ്ങള്‍ നല്‍കുന്നുവെന്ന് ആരോപിച്ചിരുന്നു

New Update
Untitledmali

ഡല്‍ഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് തടയാന്‍ ബാബാ രാംദേവിന്റെ പതഞ്ജലി ആയുര്‍വേദിന് ഇടക്കാല വിലക്ക് ഏര്‍പ്പെടുത്തി ഡല്‍ഹി ഹൈക്കോടതി.

Advertisment

ഡാബര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍, പതഞ്ജലി തങ്ങളുടെ ജനപ്രിയ ഉല്‍പ്പന്നത്തെ അപകീര്‍ത്തികരമായ പരസ്യങ്ങള്‍ നല്‍കുന്നുവെന്ന് ആരോപിച്ചിരുന്നു. ജസ്റ്റിസ് മിനി പുഷ്‌കര്‍ണയാണ് ഈ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.


പതഞ്ജലി പരസ്യത്തില്‍, 'ആയുര്‍വേദ ഗ്രന്ഥങ്ങളുടെയും ക്ലാസിക്കല്‍ ഗ്രന്ഥങ്ങളുടെയും അടിസ്ഥാനത്തില്‍ ച്യവനപ്രാശം നിര്‍മ്മിക്കുന്ന ഏക സ്ഥാപനം തങ്ങളാണെന്ന്' അവകാശപ്പെടുകയും, ഡാബര്‍ പോലുള്ള മറ്റ് ബ്രാന്‍ഡുകള്‍ക്ക് ആധികാരിക അറിവില്ലെന്ന് സൂചിപ്പിക്കുകയും ചെയ്തിരുന്നു.

Advertisment