വോട്ട് കൊള്ള; രാജവ്യാപക പ്രതിഷേധം ശക്തമാക്കാൻ കോൺഗ്രസ്. വോട്ടർ അധികാർ യാത്രയിൽ യുവാക്കൾ, കർഷകർ, സ്ത്രീകൾ അടക്കമുള്ളവരുടെ പിന്തുണ

മഹാസഖ്യത്തിന്റെ സീറ്റ് വിഭജന ചർച്ചകൾ പുരോഗമിക്കുകയാണ്.

New Update
rahul gandhi

പട്ന: വോട്ട് കൊള്ളക്കെതിരായ രാജവ്യാപക പ്രതിഷേധം ശക്തമാക്കാൻ കോൺഗ്രസ് തീരുമാനം. ബുധനാഴ്ച പാട്നയിൽ വിശാല പ്രവർത്തക സമിതി യോഗം ചേരും. 

Advertisment

ആരോപണങ്ങൾ അടിസ്ഥാനരഹിതം എന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ. അതേസമയം, പ്രതിപക്ഷ നേതാവ് തേജസ്വി യാദവിന്റെ ബിഹാർ അധികാർ യാത്ര ആറാം ദിവസത്തിലേക്ക്. 

മഹാസഖ്യത്തിന്റെ സീറ്റ് വിഭജന ചർച്ചകൾ പുരോഗമിക്കുകയാണ്. എൻഡിഎയിലെ സീറ്റ് വിഭജന തർക്കങ്ങളിൽ സമവായം കണ്ടെത്താൻ മുതിർന്ന നേതാക്കളുടെ കമ്മറ്റിയെ നിർദേശിച്ചിരിക്കുകയാണ് ആഭ്യന്തരമന്ത്രി അമിത് ഷാ.

ആർജെഡി അധ്യക്ഷൻ തേജസ്വി യാദവിനെ വോട്ടർ അധികാർ യാത്രയിൽ യുവാക്കൾ കർഷകർ സ്ത്രീകൾ അടക്കമുള്ളവരുടെ പിന്തുണ വർധിക്കുകയാണ്. 

യാത്രയിൽ ഉടനീളം നിതീഷ് കുമാർ സർക്കാരിനെതിരായ കടുത്ത ആരോപണങ്ങളാണ് തേജസ്വി ഉയർത്തുന്നത്. അതിനിടെ പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് പിന്നാലെ പൂർണിയയിൽ കേന്ദ്രമന്ത്രി ചിരാഗ് പാസ്വാൻ ഇന്ന് റാലി നടത്തും.

നവ സങ്കൽപ് മഹാസഭ എന്ന് പേരിട്ട റാലിയിൽ കോസി, സീമാഞ്ചൽ മേഖലകളിലെ വോട്ടുകളാണ് ലക്ഷ്യം. ആര, നളന്ദ, ഗയ, സരൺ, മുൻഗർ, മുസാഫർപൂർ എന്നിവിടങ്ങളിലും നേരത്തെ റാലികൾ നടത്തിയിട്ടുണ്ട്. 

പൂർണിയ, കിഷൻഗഞ്ച്, അരാരിയ, കതിഹാർ എന്നിവ ഉൾപ്പെടുന്ന സീമാഞ്ചൽ മേഖല രാഷ്ട്രീയപാർട്ടികളുടെ ശ്രദ്ധകേന്ദ്രമാണ്. മഹാസഖ്യത്തിൽ കോൺഗ്രസ് 35 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളുടെ അന്തിമ പട്ടിക ആയെന്നാണ് റിപ്പോർട്ട്. 

അതേസമയം എൻഡിഎ മുന്നണിയിലെ തർക്കങ്ങളിൽ സമവായം കണ്ടെത്താനായി ആഭ്യന്തരമന്ത്രി അമിത്ഷാ മുതിർന്ന നേതാക്കളുടെ ഒരു സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.

Advertisment