ബിഹാറിലെ അന്തിമ വോട്ടർ പട്ടിക. കള്ളവോട്ടുകൾ ഉണ്ടെന്ന് കോൺഗ്രസ്. തെരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്രസർക്കാരും നുണ പ്രചരിപ്പിച്ച് വോട്ടുകൾ നേടുന്നു

വോട്ടർ പട്ടികയിൽ നുഴഞ്ഞുകയറ്റക്കാർ ഉണ്ടെന്ന് ആരോപണം തെളിയിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനോ കേന്ദ്ര സർക്കാരിനോ ആയിട്ടില്ലെന്നും കോൺഗ്രസ് വ്യക്തമാക്കുന്നു. 

New Update
Untitled

 പറ്റ്ന: ബിഹാറിലെ അന്തിമ വോട്ടർ പട്ടികയിൽ വിമർശനവുമായി കോൺഗ്രസ്. പുതുക്കിയ പട്ടികയിൽ കള്ളവോട്ടുകൾ ഉണ്ടെന്നാണ് കോൺഗ്രസ് ആരോപണം. 

Advertisment

തെരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്രസർക്കാരും നുണ പ്രചരിപ്പിച്ച് വോട്ടുകൾ നേടുകയാണെന്ന് കോൺഗ്രസ് നേതാവ് അഭയ് ദുബെ പറഞ്ഞു. കേന്ദ്രത്തിൽ ബിജെപി ഭരണം മാറിയാൽ എസ്ഐആറിൽ സിബിഐ അന്വേഷണം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വോട്ടർ പട്ടികയിൽ നുഴഞ്ഞുകയറ്റക്കാർ ഉണ്ടെന്ന് ആരോപണം തെളിയിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനോ കേന്ദ്ര സർക്കാരിനോ ആയിട്ടില്ലെന്നും കോൺഗ്രസ് വ്യക്തമാക്കുന്നു. 

അതേസമയം തെരഞ്ഞെടുപ്പ് കമ്മീഷനെ നിരീക്ഷകരുടെ യോഗം നാളെ പറ്റ്നയിൽ ചേരും. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ സന്ദർശനത്തിനു ശേഷം ആയിരിക്കും ബിഹാർ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുക.

47 ലക്ഷം വോട്ടർമാരെ ഒഴിവാക്കി കൊണ്ടാണ് ബിഹാറിൽ അന്തിമ വോട്ടർപട്ടിക തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചത്. കരട് പട്ടികയിൽ നിന്നും 18 ലക്ഷം വോട്ടർമാരെ അധികമായി ചേർത്തെങ്കിലും വിഷയത്തിൽ വിമർശനം ശക്തമാക്കി മുന്നോട്ടു പോവുകയാണ് കോൺഗ്രസും ആർജെഡിയും.

അന്തിമ വോട്ടർ പട്ടിക കൃത്യമായി പരിശോധിക്കുമെന്നും കൃത്രിമത്വം കണ്ടെത്തിയാൽ സുപ്രിംകോടതി സമീപിക്കാനുമാണ് തീരുമാനം. അതേസമയം, തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ചോദ്യങ്ങളുമായി യോഗേന്ദ്ര യാദവ് രംഗത്ത് വന്നു. 

പട്ടികയിൽ പേര് ചേർക്കാൻ അവസാന ദിനമായി സെപ്റ്റംബർ ഒന്നു വരെ ലഭിച്ച ഫോം-6 അപേക്ഷകൾ 16.93 ലക്ഷമായിരുന്നു. എന്നാൽ 21.53 ലക്ഷം വോട്ടർമാരെ കമ്മീഷൻ പുതിയതായി ചേർത്തു. അങ്ങനെയെങ്കിൽ 4.6 ലക്ഷം പുതിയ വോട്ടർമാർ എങ്ങനെ വന്നെന്ന് യോഗേന്ദ്ര യാദവ് ചോദിച്ചിരുന്നു. 

Advertisment