/sathyam/media/media_files/2025/08/09/bjp-flag-2025-08-09-12-42-31.jpg)
പട്ന: ബിഹാർ തെരഞ്ഞെടുപ്പിനുള്ള ആദ്യ ഘട്ട സ്ഥാനാർത്ഥിപട്ടിക ബിജെപി പുറത്തിറക്കി. 71 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥി പട്ടികയാണ് പുറത്തിറക്കിയത്.
ഉപമുഖ്യമന്ത്രിമാരായ സാമ്രാട്ട് ചൗധരി , വിജയ്കുമാർ സിൻഹ എന്നിവർ ആദ്യ ഘട്ട പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. സാമ്രാട്ട് ചൗധരി താരാപൂരിൽ നിന്നും വിജയ്കുമാർ സിൻഹ ലഖിസറായി മണ്ഡലത്തിലും മത്സരിക്കും.
ആദ്യ ഘട്ട പട്ടികയിൽ ഒമ്പത് വനിതകളാണ് ഇടം പിടിച്ചിട്ടുള്ളത്. ബീഹാർ നിയമസഭാ സ്പീക്കർ നന്ദ് കിഷോർ യാദവിന്റെ പേര് ആദ്യ ഘട്ട പട്ടികയിൽ ഇടംപിടിച്ചിട്ടില്ല. രത്‌നേഷ് കുശ്‌വാഹയെയാണ് പകരം സ്ഥാനാർത്ഥിയായി ഉൾപ്പെടുത്തിയിരിക്കുന്നത്.
അതിനിടെ, സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് ജെഡിയുവിനകത്ത് വലിയ പ്രതിഷേധമാണ് നടക്കുന്നത്. 15 ശതമാനം എംഎൽഎമാരെ ഒഴിവാക്കിയാവും സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കുക എന്ന പ്രഖ്യാപനത്തിന് പിന്നാലെ പാർട്ടി എംഎൽഎമാർ നിതീഷ് കുമാറിൻെറ വസതിക്ക് മുന്നിൽ പ്രതിഷേധിച്ചിരുന്നു.
243 മണ്ഡലങ്ങളിൽ 101 സീറ്റുകളിലാണ് ബി.ജെ.പിയും ജെഡിയുവും മത്സരിക്കുക. നവംബർ 6, 11 തിയതികളിലായാണ് തെരഞ്ഞെടുപ്പ് നടക്കുക. നവംബർ 14 നാണ് വോട്ടെണ്ണൽ.