ദീപാവലി ദിനത്തിലും ശമ്പളം ലഭിച്ചില്ല. ശുചീകരണ തൊഴിലാളികൾ മാലിന്യം പഞ്ചായത്ത് ഓഫീസിന് മുന്നിൽ കൊണ്ടിട്ട് പ്രതിഷേധിച്ചു

പഞ്ചായത്ത് അധികൃതർ വാക്കുപാലിക്കാത്തതിനാൽ ശുചീകരണ ജോലി നിർത്തിവച്ച തൊഴിലാളികൾ സമരം ശക്തമാക്കി.

New Update
patna

പാറ്റ്ന: ദീപാവലി ദിനത്തിലും ശമ്പളം ലഭിക്കാതെ വന്നതോടെ ശുചീകരണ തൊഴിലാളികൾ മാലിന്യം പഞ്ചായത്ത് ഓഫീസിന് മുന്നിൽ കൊണ്ടിട്ട് പ്രതിഷേധിച്ചു. 

Advertisment

ദീപാവലിക്ക് മുൻപ് ശമ്പളം കുടിശിക തീർത്ത് നൽകുമെന്ന വാക്ക് അധികൃതർ പാലിക്കാതെ വന്നതോടെയാണ് പ്രതിഷേധം. ബീഹാറിലാണ് സംഭവം.


പഞ്ചായത്ത് അധികൃതർ വാക്കുപാലിക്കാത്തതിനാൽ ശുചീകരണ ജോലി നിർത്തിവച്ച തൊഴിലാളികൾ സമരം ശക്തമാക്കി.


അഞ്ച് മാസത്തോളമായി ഇവർക്ക് ശമ്പളം ലഭിച്ചിട്ടില്ല.ബീഹാറിലെ നവാഡ ജില്ലയിലെ രജൗലി നഗർ പഞ്ചായത്ത് ഓഫീസിന് മുന്നിലാണ് മാലിന്യം തള്ളിയത്. 

നഗരത്തിൽ നിന്ന് ശേഖരിച്ച ദുർഗന്ധം വമിക്കുന്ന മാലിന്യം ഉന്തുവണ്ടിയിൽ കൊണ്ടുവച്ച് പഞ്ചായത്ത് ഓഫീസിന് മുന്നിൽ ചരിഞ്ഞു. 


പഞ്ചായത്ത് ചീഫ് കൗൺസിലർ, ഡെപ്യൂട്ടി ചീഫ് കൗൺസിലർ, മറ്റ് പ്രതിനിധികൾക്കെതിരെയും മുദ്രാവാക്യം വിളിച്ച് നഗരത്തിൽ ശുചീകരണ തൊഴിലാളികൾ പ്രതിഷേധ പ്രകടനം നടത്തി.


ശമ്പളം ലഭിക്കാത്തതിനാൽ പ്രദേശത്ത് ദീപാവലിക്ക് നാല് ദിവസം മുൻപ് തന്നെ ശുചീകരണ തൊഴിലാളികൾ സമരം തുടങ്ങിയിരുന്നു. 

Advertisment