/sathyam/media/media_files/2025/10/24/tej-pratap-yadav-2025-10-24-22-58-40.png)
പട്‌ന: ആർജെഡിയിലേക്ക് ഇനിയൊരു മടങ്ങിപ്പോക്കില്ലെന്ന് വ്യക്തമാക്കി മുൻ ബിഹാർ മന്ത്രിയും ലാലു പ്രസാദ് യാദവിന്റെ മകനുമായ തേജ് പ്രതാപ് യാദവ്.
ആർജെഡിയിലേക്ക് മടങ്ങുന്നതിനെക്കാൾ നല്ലത് മരണമാണെന്ന് അദ്ദേഹം പറഞ്ഞു. അധികാരത്തോട് ആർത്തിയില്ല.
അധികാരത്തെക്കാൾ ആദർശത്തിനും ആത്മാഭിമാനത്തിനുമാണ് താൻ പ്രധാന്യം നൽകുന്നതെന്നും തേജ് പ്രതാപ് പറഞ്ഞു.
ലാലു പ്രസാദ് യാദവിന്റെ മൂത്ത മകനായ തേജ് പ്രതാപിനെ ഏതാനും മാസങ്ങൾക്ക് മുമ്പാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്.
ആർജെഡി നേതാവും തന്റെ സഹോദരനുമായ തേജസ്വി യാദവിന്റെ വിശ്വസ്തനായ മുകേഷ് റൗഷൻ ആണ് മഹുവ മണ്ഡലെ മഹാസഖ്യത്തിന്റെ സ്ഥാനാർഥി.
അദ്ദേഹത്തെ താനൊരു വെല്ലുവിളിയായി കണക്കാക്കുന്നില്ലെന്നും തേജ് പ്രതാപ് പറഞ്ഞു.
തന്റെ മാതാപിതാക്കളുമായി കുറച്ചുകാലമായി ബന്ധമില്ല. എങ്കിലും അവരുടെ അനുഗ്രഹം തനിക്കുണ്ടെന്നും തേജ് പ്രതാപ് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us